Saturday, December 24, 2011

മുല്ലപെരിയാര്‍ അണകെട്ടും കേന്ദ്രഗെവര്‍മെന്റും

കേരള ജെനതയുടെ മുഖ്യ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായി മുല്ലപെരിയാര്‍ ഡാം മാറിയിട്ട് ഏറെ നാളായി . ഗെവര്‍മെന്റ്റ്കള് മാറി മാറി വന്നിട്ടും വെറും വാചക കസര്‍ത്ത് മാത്രമായി മുല്ലപെരിയാര്‍ അവശേഷിക്കുന്നു. ഏറ്റവും അവസാനം ഡാം തകരാന്‍ പോകുന്നു വെന്നും ലെക്ഷകണക്കിന് ആള്കാര്‍ക്ക് ജീവഹാനി സംഭവിക്കാന് പോകുന്നുവെന്നും മറ്റുമുള്ള പ്രചാരണത്തിനുന്മുന്ബില്‍ കേരളജനതയും തമിഴ്മക്കളും പരസ്പരം ആകുലചിത്തരായി മിഴിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു
കാരിയങ്ങള്‍ .
ഡാമിന്റ്റെ സുരഷിതത്തെ പറ്റി ആശങ്ക വേണ്ട എന്ന സന്ദേശം ആണ് തമിഴ്നാട്‌ സര്ക്കാരും കേരള സര്‍ക്കാരും മാറി മാറി പ്രച്ചരിപ്പിച്ചുകൊണ്ടിരിക്കുനത്. എന്നാല്‍ മുല്ലപെരിയാര്‍ ഡാം സുരഷിതത്ത ഭീക്ഷണീയില്‍ ആണ് എന്ന് മാധ്യമ്മങ്ങളും പരിതസ്ഥിതി പ്രവര്‍ത്തകരും പറയുന്നതുവഴി സാധാരണജനങ്ങളും ഈ ഭീതിയുടെ പിടിയില്‍ അകപെട്ടിരിക്കുന്നു . അമേരിക്കന്‍ പ്രവാസി മലയാളികളുടെ ചര്‍ച്ചാ സന്മേളനങ്ങളിലും ഇതൊരു മുഖ്യ വിഷയമായി മാറികഴിഞ്ഞു .
സത്യാവസ്ഥ ആര്‍ക്കും അറിയില്ല ദുരന്തം ഒന്നും വരരുതേ എന്ന് മറ്റു മലയാളികള്‍ക്കൊപ്പം ഞാനും ആഗ്രഹിക്കുന്നു . അണകെട്ടുകള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നത് ആത്യന്തികമായി ജെനങ്ങളുടെ നന്മെക്കുവേണ്ടിയാണ് ശക്തമായ ചുവരുകള്‍ക്കുളില്‍ ജലം സംഭരിച്ച് അതു കുടിവെള്ളത്തിനും കാര്‍ഷിക ആവിശ്യങ്ങള്‍ക്കുമായി എത്തിച്ചുകൊടുക്കാനും
വൈദുതി ഉല്‍പ്പാതിപ്പിക്കാനും വേണ്ടിയാണു ഓരോ അണകെട്ടും നിര്‍മ്മിച്ചിരിക്കുന്നത് എന്നാല്‍ അതെ അണകെട്ടുകള്‍ തന്നെ ചിലപ്പോഴെങ്കിലും ജെലപ്രളയം ഉണ്ടാക്കുവാനും കാരണമായിട്ടുണ്ട് എന്ന് ചരിത്രം നന്മേ പഠിപ്പിക്കുന്നു . കാലാകാലങ്ങളിലുള്ള വിലയിരുത്തലും പഠനങ്ങളും വഴി മാത്രമേ ഡാമുകളുടെ സുരക്ഷിതസ്ഥിതി നമ്മുക്ക്
മനസ്സിലാക്കാന്‍ സാധിക്കു
ഇവിടെ കേന്ദ്ര ഗെവര്മെന്റ്റിറ്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു . രാഷ്ട്രിയ താല്പരിയങ്ങള്‍ മുന്നില്‍ നിറുത്തി കേരളവും തമിഴ്നാടും പരസ്പ്പരം പോരടിക്കുവനുള്ള അവസ്ഥ ഒഴിവാക്കാന്‍ കേന്ദ്രം ഇടപെട്ടെ മതിയാകു . അമേരിക്കന്‍ കേന്ദ്ര ഗെവര്‍മെന്റിനു ഓരോ അമേരിക്കന്‍ സംസ്ഥാനങ്ങളുടെമേലും നിയന്ത്രണവും അധികാരവും
ഉള്ളതുപോലെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുടെമേലും നിയന്ത്രണവും അധികാരവും കേന്ദ്ര ഗെവര്‍മെന്റിനു ഉണ്ട്ടയിരിക്കണ൦. അതുവഴി മാത്രമേ സുശക്തമായ പുത്തന്‍ ഭാരതംകെട്ടിപടുക്കാന് ‍നമ്മുക്ക്സാധിക്കുകയുള്ളൂ .പ്രധാനമായും ഹൈവേകള്‍, എയര്‍‍പോര്‍ട്ടുകള്‍ ,തുറമുഖങ്ങള്‍, അണകെട്ടുകള്‍ , ആണവനിലയങ്ങള്‍ മുതലായവയുടെ കാരിയങ്ങളുടെമേല്‍ കേന്ദ്ര ഗെവര്‍മെന്റിനു കുടുതല്‍ അധികാരവും നിയന്ത്രണവും ഉണ്ടായിരിക്കണം. ഈ സ്ത്രോതസുകളില്‍നിന്നും ഉള്ള മേന്മ്മകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പങ്ക് വെക്കാനും കേന്ദ്രം
മേല്‍നോട്ടം നല്‍കണം. അതിനായി പ്രേത്യേക കേന്ദ്ര സമിതികള്‍ തന്നെ രുപികരിക്കണം. ഭുമിശാസ്ത്രപരമായ പ്രത്യേകതകള്കൊണ്ട് മറ്റു പരിഗണനകള്‍കൊണ്ടോ ഓരോ സംസ്ഥാനത്തിനും
കിട്ടേണ്ട വിഹിധത്തിനു ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം അത് തിരുമാനിക്കേണ്ടത് ഇതിനായി നിയോഗിക്കപെട്ട കേന്ദ്ര സമിതികളായിരിക്കണം .
കേന്ദ്രത്തിന്റ്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഓരോ സംസ്ഥാനങ്ങളും തയാറാകണം. മുല്ലപെരിയാര്‍ വിഷയത്തില് കേന്ദ്രം ആദ്യം ചെയ്യേണ്ടത് അതിന്റെ സുരക്ഷിതയെപറ്റിപഠിക്കാന്‍  ഒരു കമ്മറ്റിയെ ചുമതലപെടുത്തുക എന്നതാണ്. അതിനെതുടര്‍ന്ന് ഈ ഡാംമിന്റ്റെ മേന്മ്മകള്‍ അര്ഹതപെട്ട വിധത്തില്‍ പങ്കുവയ്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണം. ഇതിനുമുന്‍പ്
പല പഠനങ്ങളും കേന്ദ്രസമിതി നടത്തിയിടുണ്ട് എന്നാല്‍ ഒരു നടപടിയും ഇന്നുവരെ കൈകൊണ്ട്ടിട്ടില്ല എന്നത് ദുംഖകരമായ അവസ്ഥയാണ്‌
പൊതുജനം വളരെയധികം ആശങ്കയോടെ ഈ പ്രശ്നത്തെ നോക്കികാണുന്നു ഈ അവസരത്തില്‍ ആ ഭീതി മാറ്റുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിബ്‌ദ്ധത ഉണ്ട് ഡാം മിന്റെ അവസ്ഥ സുരക്ഷിതമല്ല്ങ്കില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാരുകള്‍ തയ്യാറാകണം . പരസ്പ്പര ഭിന്നതകള്‍ മറന്ന് ഈ പ്രശ്നപരിഹാരത്തിന് കൈകോര്‍ക്കാന്‍ കേരളത്തിലെ
രാഷ്ട്ര്യ പാര്‍ട്ടികള്‍ തയ്യാറാകണം . പുതിയ ഡാം വേണമെന്നാണ് അവസാന തീരുമാനമെങ്കില്‍ കുടുതല്‍ ദീര്ഘവീക്ഷണത്തോടെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബല ത്തിലും വേണം പുതിയ ഡാം രൂപകല്‍പ്പന ചെയേണ്ടത്. ഈ പുതിയ ഡാം കൊണ്ട് കേരളത്തിന്റെയും തമിഴുനടിന്റെയും ജെലസേജന ആവിശ്യങ്ങള്‍ക്കും ഊര്ജപ്രതിസന്ധിപരിഹരിക്കുന്നതിനും ഈ അണകെട്ട് ഒരു നിമിത്തമായിതീരട്ടെ.
ഫിലിപ്പ് മാരേട്ട്

സന്തോഷ് പണ്ഡിറ്റും ആവിഷ്‌ക്കാരസ്വാതന്ത്ര്യവും

 
ഈയടുത്തകാലത്ത് അമേരിക്കയിലെ ഒരു മലയാളി പ്രസിദ്ധീകരണത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് ഞാന്‍ അറിയാനിടയായത്. തുടര്‍ന്ന് ഗൂഗിള്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ആ വ്യക്തിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിച്ചു. പിന്നീട് youtube വീഡിയോകള്‍കൂടി കണ്ടതോടെ സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിച്ചു.

ആദ്യം തന്നെ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെയധികം പ്രതിസന്ധികളുണ്ടായിട്ടും അവയെല്ലാം ധീരതയോടെ നേരിട്ട സന്തോഷിന് ലഭിച്ച ഏകലവ്യന്‍ അവാര്‍ഡ് സന്തോഷിന് കൂടുതല്‍ പ്രചോദനം നല്‍കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.

വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന വ്യക്തിയാണ് ഞാന്‍ , ഇവിടുത്തെ മലയാള മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒരു സജീവ പ്രവര്‍ത്തകനും അതുപോലെ കൈരളി ടി.വി.യുടെ ന്യൂജേഴ്‌സി ബ്യൂറോ ചീഫും കൂടിയാണ്.

മാധ്യമരംഗത്ത് ഇത്രയൊക്കെ സജീവമാണെങ്കിലും ഞാന്‍ നിര്‍മ്മിച്ച ഒരു ടി.വി. സീരിയല്‍ എനിക്ക് telecast സാധിച്ചിട്ടില്ല. പല സാങ്കേതിക തടസ്സങ്ങളും ഉന്നയിച്ചുകൊണ്ട് ഇവിടുത്തെ പല മലയാളെ ചാനലുകളും ആ സീരിയല്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായില്ല, അവസരം കിട്ടുമ്പോള്‍ നാട്ടിലെ ഏതെങ്കിലും ചാനലില്‍ ആ സീരിയല്‍ പ്രദര്‍ശിപ്പിക്കാം എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍ .

എന്റെ ഈ അനുഭവമാണ് സന്തോഷ് പണ്ഡിറ്റിന് പിന്തുണ നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്. മലയാള സിനിമാ ലോകം വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഒരു സിനിമാ നിര്‍മ്മിക്കുവാനും അതിന്റെ ഒട്ടുമുക്കാല്‍ ജോലികളും ഒറ്റയ്ക്കു തന്നെ നിര്‍വ്വഹിക്കുവാനും സന്തോഷ് മുന്നോട്ടു വന്നത്. പതിനെട്ടു ജോലികള്‍ ഈ സിനിമയ്ക്കുവേണ്ടി ചെയ്തു എന്ന് സന്തോഷ് വിശദീകരിക്കുമ്പോള്‍ അത് കള്ളമാണെന്ന് ഇന്നു വരെ ആരു അവകാശപ്പെട്ടിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ സിനിമയ്ക്ക് കലാമൂല്യമില്ല, നായകനായി അഭിനയിക്കുവാനുള്ള സൗന്ദര്യം അദ്ദേഹത്തിനില്ല, ഇനി ഒരിക്കലും അദ്ദേഹം സിനിമ നിര്‍മ്മിക്കുകയോ അഭിനയിക്കുകയോ ചെയ്യരുത് എന്നുള്ള ബാലിശമായ കമന്റുകളുമായാണ് വിമര്‍ശകര്‍ മുന്നോട്ടു വന്നത്.

ഈ കമന്റുകള്‍ക്കെല്ലാം സന്തോഷ് മറുപടി പറയുന്നുണ്ട്. വിമര്‍ശകരുടെ ഓരോ ന്യായവാദങ്ങളെയും അദ്ദേഹം യുക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്. സിനിമ എന്ന കല ആരുടെയും കുത്തകയല്ലെന്നും തന്റെ സിനിമ കാണുവാന്‍ ആളുകള്‍ ഉണ്ടാകുന്നിടത്തോളം കാലം താന്‍ സിനിമ നിര്‍മ്മിക്കുമെന്നും അഭിനയിക്കുമെന്നും സിനിമാ മേഖലയിലെ മറ്റു ജോലികള്‍ ചെയ്യുമെന്നും സന്തോഷ് പ്രഖ്യാപിച്ചു.

സന്തോഷ് പറയുന്ന ഈ ന്യായവാദങ്ങളെ ഞാന്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. അത് ഓരോ വ്യക്തിയുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. അതിന് തടയിടാന്‍ ആര്‍ക്കും അവകാശമില്ല. സന്തോഷിന്റെ സിനിമാ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം തീയേറ്ററില്‍ വന്നാല്‍ മതി. സന്തോഷ് ആരെയും നിര്‍ബ്ബന്ധിക്കുന്നില്ലല്ലോ, പിന്നെ യൂറ്റിയൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുവാനും തന്റെ സിനിമയ്ക്ക് ആവശ്യമായ പരസ്യങ്ങള്‍ നല്‍കുവാനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അത് പറ്റില്ലെന്ന് പറയുവാന്‍ മറ്റുള്ളവര്‍ക്കെന്തധികാരം?

അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാള്‍ സന്തോഷ് പണ്ഡിറ്റാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ ഏതെങ്കിലും തീയേറ്ററില്‍ ഓടുകയാണെങ്കില്‍ തീര്‍ച്ചയായും ആ സിനിമ കാണുവാന്‍ കുടുംബസമേതം തന്നെ ഞാന്‍ തീയേറ്ററില്‍ പോകും. അത് തുറന്നു പറയുവാന്‍ എനിയ്ക്ക് യാതൊരു ലജ്ജയുമില്ല.

സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചും മാലോകര്‍ക്കുള്ള അഭിപ്രായം കറങ്ങിത്തിരിഞ്ഞുവരുന്നുവെന്ന് പുതിയ ചില വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചു. തിരുവനന്തപുരത്തെ ഏകലവ്യ ചാരിറ്റബിള്‍ പ്രസ്സ് നല്‍കിയ “ഏകലവ്യ അവാര്‍ഡ്” അതിനൊരുദാഹരണമാണ്. സന്തോഷ് പണ്ഡിറ്റിന്റെ "ചങ്കൂറ്റത്തി"നാണ് ആ അവാര്‍ഡ് നല്‍കിയതെന്ന് സംഘടനയുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

അതിനുശേഷം ഇപ്പോള്‍ കൊല്ലത്ത് സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു 'ഫാന്‍ അസോസിയേഷന്‍" കൂടി നിലവില്‍ വന്നു. സന്തോഷിന്റെ സിനിമ കൊല്ലത്തെ തീയേറ്ററുകളില്‍ ഇതുവരെ പ്രദര്‍ശനത്തിന് എത്താത്തതില്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടെന്നും എത്രയും പെട്ടെന്ന് കൊല്ലത്തെ തീയേറററുകളില്‍ "കൃഷണനും രാധറയും" പ്രദര്‍ശനത്തിന് എത്താന്‍ സാധിക്കട്ടെയെന്നും ഫാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അങ്ങനെ അവസാനം സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുവാനും പിന്തുണ നല്‍കുവാനും ലോകം തയ്യാറാകുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അമേരിക്കന്‍ മലയാള മാധ്യമങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ ഗൗരവമായി കാണണമെന്ന് ഞാന്‍ താല്പര്യപ്പെടുന്നു.

ഇവിടുത്തെ മലയാളി ടി.വി.ചാനലുകള്‍ക്ക് ഈ സമയത്ത് ടെലികാസ്റ്റ് ചെയ്യാവുന്ന ഒരു വിഷയമായി "സന്തോഷ് പണ്ഡിറ്റും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും" ഞാന്‍ നിര്‍ദ്ദേശിക്കുന്നു.

എന്തായാലും സന്തോഷ് പണ്ഡിറ്റിനെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ എത്താന്‍ അധികം താമസമില്ല, അതിനുമുമ്പുതന്നെ, നമ്മള്‍ മലയാളികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതാവും ബുദ്ധി. ഈ കാര്യം മനസ്സിലാക്കിയ ഒരു മലയാളി വ്യവസായ പ്രമുഖന്‍ സന്തോഷ് പണ്ഡിറ്റിനെക്കൊണ്ട് ഒരു സിനിമ നിര്‍മ്മിക്കുവാന്‍ താന്‍ ആലോചിക്കുന്നതായി ഈ ലേഖകനോടു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം. സന്തോഷ് പണ്ഡിറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Monday, October 24, 2011

ഐപാകിനു പിന്തുണയുമായി സംഘടനാ നേതാക്കള്‍


മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്‌: കേവലം ഒരു മാസം മുന്‍പ്‌ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ (IPAC) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ അമേരിക്കയിലെ വിവിധ സംഘടനാ നേതാക്കള്‍ രംഗത്തു വന്നു.

ഒക്ടോബര്‍ 19-ന്‌ വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സില്‍ പെന്‍സില്‍വാനിയ, ന്യൂജെഴ്‌സി എന്നിവിടങ്ങളില്‍ നിന്നും ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ ഐലന്റ്‌ ഭാഗങ്ങളില്‍ നിന്നും ഏകദേശം 64 പേര്‍ പങ്കെടുത്തു. സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കള്‍ ഉള്‍പ്പെട്ട കോണ്‍ഫറന്‍സില്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്‌ ഒരേ ഒരു കാര്യം മാത്രം. `ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്നും പ്രവാസികള്‍ നേരിടുന്ന അവഗണനകള്‍ക്കും അഴിമതികള്‍ക്കും അറുതി വരണം'.

ഡോ. ജോര്‍ജ്ജ്‌ ജേക്കബ് (ചെയര്‍മാന്‍, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍), ജയ്‌സണ്‍ അലക്‌സ്‌ (ട്രസ്റ്റീ ബോര്‍ഡ്‌?ചെയര്‍മാന്‍, കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി), ജോര്‍ജ്ജ്‌ കോശി (മുന്‍ ഫൊക്കാന പ്രസിഡന്റ്‌), ഷാജി എഡ്വേര്‍ഡ്‌ (ഫോമ ട്രഷറര്‍), ദേവസ്സി പാലാട്ടി (പ്രസിഡന്റ്‌, കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍, ന}ജെഴ്‌സി), പോള്‍ സി. മത്തായി (പ്രസിഡന്റ്‌, സൗത്ത്‌ ജെഴ്‌സി മലയാളി അസ്സോസിയേഷന്‍), സെബാസ്റ്റ്യന്‍ ജോസഫ്‌ (പ്രസിഡന്റ്‌, കേരള സമാജം ഓഫ്‌ നോര്‍ത്ത്‌ ജെഴ്‌സി), ജോര്‍ജ്ജ്‌ എം. മാത്യു (പ്രസിഡന്റ്‌, മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഫിലഡല്‍ഫിയ), റജി വര്‍ഗീസ്‌ (പ്രസിഡന്റ്‌, സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസ്സോസിയേഷന്‍), ഉമ്മന്‍ എബ്രഹാം, (പ്രസിഡന്റ്‌, കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ ഐലന്റ്‌), ജോര്‍ജ്ജ്‌ മാത്യു (പ്രസിഡന്റ്‌, കല), സജി പോള്‍ (കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി) എന്നിവരെക്കൂടാതെ, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന നേതാവും ഫൊക്കാന സ്ഥാപക നേതാവുമായ ടി.എസ്‌. ചാക്കോയും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത്‌ ഐപാകിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ ജനകീയ മുന്നേറ്റം നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അലക്‌സ്‌ കോശി വിളനിലം, ജോണ്‍ സി. വര്‍ഗീസ്‌ (സലിം), അനിയന്‍ ജോര്‍ജ്ജ്‌, മൊയ്‌തീന്‍ പുത്തന്‍ചിറ, സാം ഉമ്മന്‍, ജിബി തോമസ്‌ എന്നിവര്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഒരു ലഘു വിവരണം നല്‍കി. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 64 പേരും ഏകാഭിപ്രായക്കാരായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഈ പ്രസ്ഥാനത്തിന്റെ ആവശ്യകതയെ വിളിച്ചോതുന്നു. തുടക്കത്തില്‍ ആവേശമുണര്‍ത്തിയ ഈ പ്രസ്ഥാനം പിളരുമോ എന്ന സംശയമായിരുന്നു ചിലര്‍ക്ക്‌. ഇതൊരു സംഘടനയല്ല, മറിച്ച്‌ ഒരു ജനകീയ മുന്നേറ്റമാണെന്ന്‌ ജോണ്‍ സി. വര്‍ഗീസ്‌ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും, അതിന്റെ മകുടോദാഹരണമാണ്‌ ഭൂരിഭാഗം മലയാളി അസ്സോസിയേഷനുകളും ഫൊക്കാന, ഫോമ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മുതലായ ദേശീയ സംഘടനകളും കൈകോര്‍ത്തുകൊണ്ട്‌ ഒരു കുടക്കീഴില്‍ അണിനിരന്നതെന്ന അനിയന്‍ ജോര്‍ജ്ജിന്റേയും അലക്‌സ്‌ കോശി വിളനിലത്തിന്റേയും പ്രസ്‌താവനകള്‍ എല്ലാവരും അംഗീകരി ച്ചതോടെ ആ സംശയവും ദൂരീകരിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍നിന്ന്‌ നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ പലരും ഐപാകുമായി പങ്കുവെച്ചു. ഐപാകിന്റെ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും രേഖപ്പെടുത്താവുന്നതാണെന്ന്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം കമ്മിറ്റിയുടെ ജിബി തോമസ്‌ പറഞ്ഞു. ഇ-മെയില്‍ വഴി പരാതികളും അഭിപ്രായങ്ങളും ഐപാകിനെ അറിയിക്കാനുള്ള സംവിധാനത്തെക്കുറിച്ച്‌ സാം ഉമ്മന്‍ വിശദീകരിച്ചു.

ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിനെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താല്‌പര്യമുള്ളവര്‍ സന്ദര്‍ശിക്കുക: www.pravasiaction.com

Sunday, May 1, 2011

Pravasi Legal Council wins the NRI Study quota case in the Kerala High Court

Pravasi Legal Council wins the NRI Study quota case in the Kerala High Court.Cochin, April 19, 2011
Admission to higher studies for Non Resident Indians became a political issue in Kerala and the leftist led Government denied admission for hundreds of Pravasi children for higher studies where they claim to have 100% literacy in the state. The admission quota issue was presented to the High Court of Kerala to obtain 15% quota for NRI's as approved by the All India Council for Technical Education; an education governing body of the Government of India.

The Pravasi Legal Council; an affiliate of World Malayalee Council (WMC) has fought the case in the Kerala High Court represented by Advocate Jose Kannanthanam, who is also the Chairman of the Pravasi Legal Council in India.

The Division Bench of the Kerala high Court ordered against the Government of Kerala and restored the 15% quota for Non Resident Indians for higher studies including in the field of Engineering, Management and Pharmacy.

The Overseas Indian children who want explore India's tradition and cultural values can now seek admission in several universities in the state of Kerala, said Dr. Sreedhar Kavil, Chairman of the WMC Advisory Council in New York.

Dr Kavil also said WMC is "issue oriented "and its mission is to take up such issues on behalf of the Non Resident Indians around the world. WMC is now pursuing the Indian Parliament to pass the Pravasi Property Protection (PPP) Bill to provide justice and protection for properties owned by many who live abroad and away from their home state. The proposed PPP bill is a collective effort of many million NRI's and Dr Sreedhar Kavil urged Pravasi Indians to continue fighting for our birth rights and justice in India.


News released by: Alex  Koshy



Friday, January 14, 2011

ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പുതുവത്സരാഘോഷം

                                                                                                             -ഫിലിപ്പ്‌ മാരേട്ട്‌



ന്യൂജേഴ്‌സി: ജനുവരിമാസം എട്ടാംതീയതി വൈകിട്ട്‌ ആറുമണിക്ക്‌ ഫോര്‍ട്ട്‌ ലീ ടൗണിലുള്ള മഹാറാണി റെസ്റ്റോറന്റില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ്‌ പുതുവത്സരാഘോഷം നടത്തി. ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന രണ്ട്‌ വ്യവസായ പ്രമുഖരെ ആദരിച്ചുകൊണ്ടാണ്‌ പുതുവത്സരാഘോഷം നിറപ്പകിട്ടുള്ളതാക്കിയത്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ്‌ ജേക്കബ്‌ മുഖ്യാതിഥിയായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരെ അദ്ദേഹം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും, ഈ പ്രസ്ഥാനത്തില്‍ പങ്കാളികളായി ലോകസമൂഹത്തിന്റെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തു.

ഡബ്ല്യു.എം.സിയുടെ പുതിയ ലൈഫ്‌ മെമ്പര്‍മാരുടെ ലിസ്റ്റ്‌ അദ്ദേഹം സദസ്യരുടെ മുന്നില്‍ അവതരിപ്പിച്ചു. ദിലീപ്‌ വര്‍ഗ്ഗീസ്‌, മധു രാജന്‍, ജോണ്‍ വര്‍ഗ്ഗീസ്‌, സോഫി വില്‍സണ്‍, രുഗ്മിണി പത്മകുമാര്‍, കുര്യന്‍ ഏബ്രഹാം, ഷാജു മണിമലേത്ത്‌, മാധവന്‍ നായര്‍, ഡോ. ഗോപിനാഥന്‍ നായര്‍ എന്നീ പുതിയ ലൈഫ്‌ മെമ്പര്‍മാര്‍ ലോക മലയാളി സമൂഹത്തിന്‌ കൂട്ടായിരിക്കട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.

എം.പി.എന്‍ ഫിനാന്‍സ്‌ കമ്പനിയുടെ സി.ഇ.ഒ ആയ മാധവന്‍ നായരാണ്‌ ഈ ആഘോഷവേളയില്‍ ആദരിക്കപ്പെട്ട വ്യവസായ പ്രമുഖരില്‍ ഒരാള്‍. ഓള്‍ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ വളരെ ശ്രദ്ധേയരായ ഏജന്റുമാരിലൊരാളാണ്‌ അദ്ദേഹം.

ഡോ. ഗോപിനാഥന്‍ നായരാണ്‌ ആദരിക്കപ്പെട്ട മറ്റൊരു വ്യവസായ പ്രമുഖന്‍. ശാന്തിഗ്രാം ആയുര്‍വേദ ഓഫ്‌ യു.എസ്‌.എയുടെ മാനേജിംഗ്‌ ഡയറക്‌ടറായ ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ അടുത്തകാലത്ത്‌ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നും ഓണററി ഡോക്‌ടറേറ്റ്‌ ലഭിക്കുകയുണ്ടായി.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ അലക്‌സ്‌ കോശി വിളനിലം ഈ പ്രസ്ഥാനത്തിന്റെ ചരിത്രം, ലക്ഷ്യം, ദൗത്യം, ലോകമെമ്പാടും നടത്തുവാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്നിവയെക്കുറിച്ച്‌ വിശദമായി പ്രതിപാദിച്ചു. ജന്മനാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി ഡബ്ല്യു.എം.സി മറ്റ്‌ സംഘടനകളുമായി ചേര്‍ന്ന്‌ നടത്തുവാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹം വിവരിച്ചു.

പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി അഡ്വ. ജോസ്‌ കണ്ണന്താനത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രവാസി ലീഗല്‍ കൗണ്‍സില്‍, പാര്‍ലമെന്റില്‍ ചര്‍ച്ചാവിഷയമായിത്തീര്‍ന്ന പ്രവാസി സ്ഥാവര ജംഗമ വസ്‌തു സംരക്ഷണ ബില്‍ എന്നിവ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തന നേട്ടങ്ങളില്‍ ചിലതാണെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു.

തുടര്‍ന്ന്‌ നടന്ന ചോദ്യോത്തരവേളയില്‍ ജോണ്‍ ഡാനിയേല്‍, ജോര്‍ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌), രുഗ്‌മിണി പത്മകുമാര്‍, ഡോ. അംബികാ നായര്‍ എന്നിവര്‍ സജീവമായി പങ്കെടുക്കുകയും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തു.

കൈരളി ടിവി ന്യൂജേഴ്‌സി ബ്യൂറോ ചീഫും, പ്രസ്‌ക്ലബ്‌ ഓഫ്‌ ഇന്ത്യ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ ജോയിന്റ്‌ സെക്രട്ടറിയും, ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സ്‌ ട്രഷററുമായ ഫിലിപ്പ്‌ മാരേട്ട്‌ നന്ദി പറഞ്ഞു.

പ്രസിദ്ധ ഗായകന്‍ മനോജ്‌ കൈപ്പള്ളിയായിരുന്നു എം.സി. സമ്മേളനാനന്തരം അദ്ദേഹത്തിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

Monday, January 3, 2011

World Malayalee Council New Jersey Province New Year Celebration



- P Maret

New Jersey : World Malayalee Council is a prestigious organization connecting people of Kerala origin across the globe. Malayalam is the official language of this beautiful state ( kerala ) in India. Multiple thousands of people from this tiny state migrated to every corners of the globe and united under the banner of this organization known as World Malayalee Council.

New Jersey is the birth place of WMC and the the New Jersey province is organizing a New Year get together on 01-08-2010 in Maharani Restaurant, a well known Indian restaurant in Tri-State Area. The restaurant is located at Fort Lee Town. Program starts at 5 PM.

The intention to organize this event is to welcome new Members and share the dreams and hopes of WMC in this Brand New Year to all participants. All are welcome.

For more information please contact

Dr. George Jacob - 201 447 6609

Philip Maret - 973 715 4205

Alex Vilanilam Koshy - 908 461 2606

Saturday, January 1, 2011

ഡബ്ല്യു.എം.സി ന്യൂജേഴ്സി പ്രോവിന്സിന്റെ പുതുവത്സരദിനാഘോഷം




ന്യൂജേഴ്സി: വേള്ഡ് മലയാളി കൗണ്സില് ന്യൂജേഴ്സി പ്രോവിന്സിന്റെ ആഭിമുഖ്യത്തില് പുതുവത്സര ദിനാഘോഷം സംഘടിപ്പിക്കുന്നു. ഫോര്ട്ട് ലീ ടൗണ്ഷിപ്പിലുള്ള മഹാറാണി റെസ്റ്റോറന്റിലാണ് ഇത് നടത്തുന്നത്.

പുതുവത്സരചിന്തകള് പങ്കുവെയ്ക്കാനും, പുതിയ അംഗങ്ങളെ പരിചയപ്പെടുത്താനും അവസരമുണ്ടായിരിക്കും. ജനുവരി എട്ടാംതീയതി അഞ്ചുമണിക്ക് സമ്മേളനം ആരംഭിക്കും.

സമ്മേളനത്തോടനുടനുബന്ധിച്ച് ഡിന്നറും കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാ മലയാളികളേയും കുടുംബസമേതം ഈ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള് അറിയിച്ചു.

കൂടുതല് വിവരങ്ങള്ക്ക്: ഡോ. ജോര്ജ് ജേക്കബ് (201 447 6609), ഫിലിപ്പ് മാരേട്ട് (973 338 4009), അലക്സ് വിളനിലം (973 484 9866). ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.