Friday, January 14, 2011

ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പുതുവത്സരാഘോഷം

                                                                                                             -ഫിലിപ്പ്‌ മാരേട്ട്‌



ന്യൂജേഴ്‌സി: ജനുവരിമാസം എട്ടാംതീയതി വൈകിട്ട്‌ ആറുമണിക്ക്‌ ഫോര്‍ട്ട്‌ ലീ ടൗണിലുള്ള മഹാറാണി റെസ്റ്റോറന്റില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ്‌ പുതുവത്സരാഘോഷം നടത്തി. ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന രണ്ട്‌ വ്യവസായ പ്രമുഖരെ ആദരിച്ചുകൊണ്ടാണ്‌ പുതുവത്സരാഘോഷം നിറപ്പകിട്ടുള്ളതാക്കിയത്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ്‌ ജേക്കബ്‌ മുഖ്യാതിഥിയായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരെ അദ്ദേഹം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും, ഈ പ്രസ്ഥാനത്തില്‍ പങ്കാളികളായി ലോകസമൂഹത്തിന്റെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തു.

ഡബ്ല്യു.എം.സിയുടെ പുതിയ ലൈഫ്‌ മെമ്പര്‍മാരുടെ ലിസ്റ്റ്‌ അദ്ദേഹം സദസ്യരുടെ മുന്നില്‍ അവതരിപ്പിച്ചു. ദിലീപ്‌ വര്‍ഗ്ഗീസ്‌, മധു രാജന്‍, ജോണ്‍ വര്‍ഗ്ഗീസ്‌, സോഫി വില്‍സണ്‍, രുഗ്മിണി പത്മകുമാര്‍, കുര്യന്‍ ഏബ്രഹാം, ഷാജു മണിമലേത്ത്‌, മാധവന്‍ നായര്‍, ഡോ. ഗോപിനാഥന്‍ നായര്‍ എന്നീ പുതിയ ലൈഫ്‌ മെമ്പര്‍മാര്‍ ലോക മലയാളി സമൂഹത്തിന്‌ കൂട്ടായിരിക്കട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.

എം.പി.എന്‍ ഫിനാന്‍സ്‌ കമ്പനിയുടെ സി.ഇ.ഒ ആയ മാധവന്‍ നായരാണ്‌ ഈ ആഘോഷവേളയില്‍ ആദരിക്കപ്പെട്ട വ്യവസായ പ്രമുഖരില്‍ ഒരാള്‍. ഓള്‍ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ വളരെ ശ്രദ്ധേയരായ ഏജന്റുമാരിലൊരാളാണ്‌ അദ്ദേഹം.

ഡോ. ഗോപിനാഥന്‍ നായരാണ്‌ ആദരിക്കപ്പെട്ട മറ്റൊരു വ്യവസായ പ്രമുഖന്‍. ശാന്തിഗ്രാം ആയുര്‍വേദ ഓഫ്‌ യു.എസ്‌.എയുടെ മാനേജിംഗ്‌ ഡയറക്‌ടറായ ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ അടുത്തകാലത്ത്‌ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നും ഓണററി ഡോക്‌ടറേറ്റ്‌ ലഭിക്കുകയുണ്ടായി.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ അലക്‌സ്‌ കോശി വിളനിലം ഈ പ്രസ്ഥാനത്തിന്റെ ചരിത്രം, ലക്ഷ്യം, ദൗത്യം, ലോകമെമ്പാടും നടത്തുവാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്നിവയെക്കുറിച്ച്‌ വിശദമായി പ്രതിപാദിച്ചു. ജന്മനാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി ഡബ്ല്യു.എം.സി മറ്റ്‌ സംഘടനകളുമായി ചേര്‍ന്ന്‌ നടത്തുവാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹം വിവരിച്ചു.

പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി അഡ്വ. ജോസ്‌ കണ്ണന്താനത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രവാസി ലീഗല്‍ കൗണ്‍സില്‍, പാര്‍ലമെന്റില്‍ ചര്‍ച്ചാവിഷയമായിത്തീര്‍ന്ന പ്രവാസി സ്ഥാവര ജംഗമ വസ്‌തു സംരക്ഷണ ബില്‍ എന്നിവ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തന നേട്ടങ്ങളില്‍ ചിലതാണെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു.

തുടര്‍ന്ന്‌ നടന്ന ചോദ്യോത്തരവേളയില്‍ ജോണ്‍ ഡാനിയേല്‍, ജോര്‍ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌), രുഗ്‌മിണി പത്മകുമാര്‍, ഡോ. അംബികാ നായര്‍ എന്നിവര്‍ സജീവമായി പങ്കെടുക്കുകയും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തു.

കൈരളി ടിവി ന്യൂജേഴ്‌സി ബ്യൂറോ ചീഫും, പ്രസ്‌ക്ലബ്‌ ഓഫ്‌ ഇന്ത്യ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ ജോയിന്റ്‌ സെക്രട്ടറിയും, ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സ്‌ ട്രഷററുമായ ഫിലിപ്പ്‌ മാരേട്ട്‌ നന്ദി പറഞ്ഞു.

പ്രസിദ്ധ ഗായകന്‍ മനോജ്‌ കൈപ്പള്ളിയായിരുന്നു എം.സി. സമ്മേളനാനന്തരം അദ്ദേഹത്തിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

No comments:

Post a Comment