PRAVASI TIMES
Worldwide Diaspora Internet News
Thursday, January 2, 2014
Wednesday, January 1, 2014
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പിന്തുണയുമായി അമേരിക്കന്‍ മലയാളികള്‍ എത്തുന്നു
ന്യൂയോര്‍ക്ക്: വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‌ക്കുന്ന ഈ അവസരത്തില്‍ പദ്ധതിക്ക് ശക്തമായ പിന്തുണയുമായി കൂടുതല്‍ അമേരിക്കന്‍ മലയാളികള്‍ രംഗത്തെത്തികൊണ്ടിരിക്കുന്നു.
ജന്മനാട്ടില്‍ നിന്നും ഏറെ അകലെയായി പ്രവാസജീവിതം നയിക്കുന്ന ഈ ജനവിഭാഗം നാടിനെയും നാട്ടുകാരെയും മറക്കുവാന്‍മാത്രം ഹൃദയം മരിച്ചവരല്ല അമേരിക്കന്‍ ജീവിതത്തിന്റെ സുഖസമൃദ്ധിയുടെ ഇടയില്‍ പോലും മലയാള മണ്ണിന്റെ ഓര്‍മ്മകളാണ് ഇവരുടെ മനസ്സില്‍ നിറഞ്ഞുനില്‌ക്കുന്നത് നാട്ടില്‍ വികസനം ഉണ്ടാകണമെന്നും നാട്ടിലെ പട്ടിണി പാവങ്ങളുടെ ജീവിത സാഹചര്യം അഭിവൃദ്ധിപ്പെടണം എന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന ഈ മനുഷ സ്‌നേഹികളുടെ സ്വരം ഈ വീഡിയോ ദൃശ്യങ്ങളിലൂടെ നിങ്ങളുടെ ഹൃദയത്തില്‍ കയറിപറ്റുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു നിങ്ങളും ഞങ്ങളോടോപ്പം അണിചേരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രമുഖ മലയാളി സംഘടനകളായ വേള്‍ഡ് മലയാളീ കൗണ്‍സില്‍, ഫൊക്കാന, ഫോമാ, വിവിധ രാഷ്ട്രിയ സാംസ്‌ക്കാരിക നേതാക്കന്മമാര്‍ ഈ വീഡിയോയിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അവരുടെ പിന്തുണ പ്രഖ്യാപിക്കുന്നു.
ഈ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.youtube.com/watch?v=dPVYKGAW1mU&list=HL1384891729&feature=mh_lolz
http://www.youtube.com/watch?v=VcFcOevS1lI&list=HL1384891729
വിഴിഞ്ഞം തുറമുഖ പദ്ധതി സുപ്രധാന വഴിത്തിരിവിലേക്ക് നിങ്ങുകയാണ്. ഇന്ത്യയുടെ വികസനത്തിന് വലിയൊരു ഊര്‍ജം പകരാനുഉള്ള ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ അനവധിയാണ് അതിന്റെ പിന്നില്‍ വ്യക്തമായ അജണ്ടകളുമുണ്ട്. ഈ തുറമുഖ പദ്ധതി നടപ്പിലായാല്‍ ആപ്രദേശത്ത് പരിസ്ഥിതി പ്രശനങ്ങള്‍ എന്നാണ് എതിര്‍ക്കുന്നവരുടെ മുഖ്യ ആരോപണങ്ങളിലൊന്ന്.
ഈ പ്രശനത്തില്‍ നിര്‍ണായകമായ തീരുമാനം എടുക്കുന്നതിന് ഒരു മീറ്റിംഗ് ഈ വരുന്ന ആഴ്‌ച്ചയില്‍ കേന്ദ്ര ഗെവണ്‍മെന്റ് നടത്തുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകുലിക്കുന്നവര്‍ അതിനനുകുലമായി ഈ സിഗ്‌നേച്ചര്‍ അയക്കുന്നുമുണ്ട് അതില്‍ എല്ലാവരും പങ്കുചേരുക.
ഈ സിഗ്‌നേച്ചര്‍ ക്യാമ്പയിനില്‍ പങ്കുചേരുക: www.change.org. ഈ സിഗ്‌നേച്ചര്‍ അയക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://chn.ge/16tOL7d
ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.
Wednesday, April 4, 2012
ഓര്‍മ്മകളിലുടെ ഇന്നും ജീവിക്കുന്ന ശ്രീ. രാജന്‍ മാരേട്ട് |
ഫിലിപ്പ് മാരേട്ട്
ഞങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന മഹത് വ്യക്തികളിലൊരാളാണ് ശ്രീ. രാജന്‍ മാരേട്ട് . തിരുവല്ലയ്‌ക്കടുത്ത കല്ലൂപ്പാറയില്‍ ജനിച്ച അദ്ദേഹം ഗു...ജറാത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . തുടര്‍ന്ന് അമേരിക്കയിലെത്തിയ രാജന്‍ മാരേട്ട് അമേരിക്കന്‍ മലയാളി മാധ്യമ രംഗത്ത് ആര്‍ക്കും
വിസ്‌മരിക്കാന്‍ കഴിയാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
പതിനാറു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിപ്പോയ രാജന്‍ മാരേട്ട് 2001 ഏപ്രില്‍ 5 ന് നിര്യാതനായി. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ട് 11 വര്‍ഷം തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ സ്‌മരണ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു.
മധ്യതിരുവിതാംകൂറില്‍ ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണകാലത്ത് അവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കല്ലൂപ്പാറദേശത്ത് പ്രമുഖ കുടുംബങ്ങളിലൊന്നിലായിരുന്നു രാജന്‍ മാരേട്ട് ജനിച്ചത്. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ യുണിവേഴ്‌സിറ്റിയില്‍ പി.എച്ച് ഡി ചെയ്‌തുകൊണ്ടിരിക്കുന്നതിനിടയിലാണ് അമേരിക്കയില്‍ വരാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. അമേരിക്കയിലെ ആദ്യത്തെ മലയാള പ്രസിദ്ധികരണമായ `അശ്വമേധം' എന്ന മാഗസിന്‍ ആരംഭിച്ചത്. ശ്രീ. രാജന്‍ മാരേട്ടാണ് പിന്നീട് ആ പ്രസിദ്ധികരണം ഒരു വാര്‍ത്താ പത്രമായി വളര്‍ന്നു.
സ്വന്തമായി പത്രം നടത്തുന്നതിനിടയില്‍ മറ്റുള്ളവര്‍ക്ക് പ്രോത്സാഹനവും സഹായവും നല്‍കാന്‍ രാജന്‍ മാരേട്ട് എന്നും സന്നദ്ധനായിരുന്നു. ഇക്കാലയളവില്‍ `അമേരിക്കന്‍ മലയാളി' എന്ന മാസികയുടെ റസിഡന്റ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധികരിക്കുന്ന `എന്റെ ലോകം' മാസികയില്‍ `എഴുതാപ്പുറം' എന്ന കോളം എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു .
നാട്ടില്‍ മടങ്ങിയെത്തിയ രാജന്‍ മാരേട്ട് അവിടെ ഒരു പ്രിന്റിംഗ് പ്രസ് നടത്തിയിരുന്നു. അതിനിടെ തികച്ചും യാദൃശ്ചികമായി അദ്ദേഹം മരണമടഞ്ഞു. ഹൃദയസ്‌തംഭനമായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ഭാര്യ തങ്കമണി രാജന്‍, മക്കള്‍ ജമീല, അബു എന്നിവര്‍ കുടുംബമായി അമേരിക്കയില്‍ താമസിക്കുന്നു.
ഈ അവസരത്തില്‍ ശ്രീ. രാജന്‍ മാരേട്ട് അമേരിക്കന്‍ മലയാളി സമൂഹത്തിനു നല്‍കിയ മഹത്തായ സംഭാവനകള്‍ ഞാന്‍ നന്ദിപൂര്‍വം ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ പ്രചോദനം കൊണ്ടാവാം മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യാ പ്രസ്‌ക്ല്‌ബ് ഓഫ് നോര്‍ത്ത് അമേരിക്കയിലെ ഒരു പ്രവര്‍ത്തകനാകാന്‍ എനിക്ക് സാധിച്ചത് എന്നു ഞാന്‍ കരുതുന്നു. എന്റെ അപ്പാപ്പന്‍ കൂടിയായ ശ്രീ. രാജന്‍ മാരേട്ടിനെപോലെ ഈ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു.

വേള്‍ഡ് മലയാളി കൌണ്സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്ഫറന്‍സ് ജെര്‍മ്മനിയില്‍
ഫിലിപ്പ് മാരേട്ട്
കൊളോണ്‍: ലോക മലയാളി കൗണ്‍സിലിന്റെ എട്ടാം ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2012 മെയ് 3 മുതല്‍ 6 വരെ ജര്‍മ്മിനിയിലെ Cologne-ല്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, മസ്‌ക്കറ്റ്, ബഹറിന്‍, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, മലേഷ്യ, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, യു.കെ, ബല്‍ജിയം, ഹോളണ്ട്, ഇറ്റലി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കും. സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളില്‍ ശോഭിക്കുന്ന വിവിധ പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്.
wmcയുടെ ജര്‍മ്മന്‍ പ്രൊവിന്‍സ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. ഇതിനോടനുബന്ധിച്ച്, wmc ജര്‍മ്മന്‍ പ്രൊവിന്‍സ്, രജിസ്‌ട്രേഷന്‍ ഫോറം, വിസ ഫോറം, ടൂര്‍ പ്രോഗ്രാം ഫോറം എന്നിവ ഉള്‍പ്പെട്ടിട്ടുള്ള കോണ്‍ഫറന്‍സ് ബുള്ളറ്റിന്‍ തയ്യാറാക്കുകയും അവ www.worldmalayalee.de എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ സൈറ്റ് സന്ദര്‍ശിക്കുന്നതിന് തടസ്സം നേരിട്ടാല്‍ അറിയിക്കുക.
എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും wmcയുടെ ഈ സുപ്രധാന പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന് മാര്‍ച്ച് 31നു മുന്‍പ് ഔണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ പൂരിപ്പിച്ച് അയയ്ക്കണമെന്നും അറിയിക്കുന്നു.
എല്ലാ wmcയുടെ അംഗങ്ങള്‍ക്കും അതിഥികള്‍ക്കും കോണ്‍ഫറന്‍സ് ബുള്ളറ്റിന്‍ ഇ-മെയിലായി എത്തിക്കുന്നതാണ്.
വിശിഷ്ടാതിഥികളായി മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ശ്രീ.വയലാര്‍ രവി, ശ്രീ.ഇ.അഹമ്മദ്, ശ്രീ.കെ.സി വേണുഗോപാല്‍, ശ്രീ.കുഞ്ഞാലിക്കുട്ടി, ശ്രീ.ഗണേഷ്‌കുമാര്‍, നോര്‍ക്ക മിനിസ്റ്റര്‍ മുതലായവര്‍ എത്തിച്ചേരുന്നു.
ഇന്ന് ലോക മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉത്തമമായ ഒരു വേദിയാണ് ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സ് പ്രദാനം ചെയ്യുന്നത്. കൂടാതെ വിദേശ മലയാളികളുടെ സഹായ സഹകരണങ്ങള്‍ ഉറപ്പിക്കേണ്ട വിവിധ പ്രൊജക്ടുകളും പദ്ധതികളും മുന്നോട്ടുവയ്ക്കുന്നതിന് സര്‍ക്കാരിന് ഈ വേദി അവസരമൊരുക്കുകയാണ്. ഈ ഗ്ലോബല്‍ മീറ്റിന്റെ ഒരു മുഖ്യാകര്‍ഷണം ബിസിനസ് ഫോറം എന്ന വേദിയാണ്. വിദേശ മലയാളി സംരംഭകര്‍ക്ക് കേരളത്തില്‍ നടത്താന്‍ പാകത്തിലുള്ള നിക്ഷേപക സംരംഭങ്ങളെക്കുറിച്ച് മുഖാഭിമുഖം കണ്ട് സംസാരിക്കുന്നതിന് ബിസിനസ് ഫോറം അവസരമൊരുക്കുകയാണ്.

Friday, February 17, 2012
ആതുര സേവകര്‍ സമരത്തിന്റെ തീച്ചുളയിലേക്ക്
ഫിലിപ്പ് മാരേട്ട്
കേരളത്തില്‍ വിവിധ ആശുപത്രികളില്‍ നടന്നുകൊണ്ടിരിക്കുന്ന നേഴ്സുമാരുടെ സമരം തികച്ചും ന്യായമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്
അഭിപ്രായപെട്ടു. എന്നാല്‍ അവരുടെ സമരരീതിയോടെ സര്‍ക്കാരിനു വിയോജിപ്പുള്ളതെന്നും, എന്നാല്‍ സമരം എത്രയും പെട്ടന്ന് അവസാനിപ്പിക്കുവാനും
നേഴ്സുമാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രെമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഫ്ലോറെന്‍സ് നൈറ്റിംഗേലിന്റ്റെ പിന്‍ഗാമികള്‍ എന്ന നിലയില്‍ മറ്റു ലോകരാജ്യങ്ങളില്‍ നേഴ്സിംഗ് എന്ന തൊഴിലിനു കിട്ടുന്ന മാന്യത ഏറെ മഹനിയമാണ്. എന്നാല്‍
ഇന്ത്യയില്‍ ഇന്നും നേഴ്സിംഗ് എന്ന തൊഴിലിന് വേണ്ടത്ര മാന്യത ലെഭിച്ചു തുടങ്ങിയിട്ടില്ല. കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കില്‍തന്നെ അതു വിദേശരാജ്യങ്ങളില്‍
ജോലി ചെയുന്ന നേഴ്സുമാരുടെയും അവരുടെ ഉന്നത ജീവിതനിലവാരവും വഴി ലെഭിച്ചതാണ്. പ്രത്യേകിച്ച് അമേരിക്കന്‍ ഐക്യനാടുകളിലും യുറോപ്പിലും
കുടിയേറിയ മലയാളി നേഴ്സുമാരുടെ ജീവിത വിജയമാണ് ആ തൊഴില്‍ തിരെഞ്ഞ്ടുക്കാന്‍ നമ്മുടെ പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്നത്.
സത്യത്തില്‍ മറ്റേതുതൊഴിലിനോടോപ്പമോ, അതിനേക്കാളോ മാന്യത ഉണ്ടാകേണ്ട തൊഴില്‍ ആണ് നേഴ്സിംഗ്. അതു ല്ഭിക്കാത്തതുതന്നെ തുഛ്മായ ശമ്പളമാണ്
ഇന്ത്യയിലെ നേഴ്സുമാര്‍ക്ക് ഇപ്പോഴും ലെഭിച്ചുകൊണ്ടിരിക്കുന്നത് . എന്നാല്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലി ച്ചെയെണ്ടാതായിട്ടുമുണ്ട്. ഈ കാരണങ്ങള്‍
കൊണ്ടാണ് നേഴ്സിംഗ് പഠനം കേരളത്തില്‍ നടത്തിയാലും മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയാലും ബോംബെ, ഡല്‍ഹി, കല്‍ക്കത്താ, ബാംഗളൂര്‍, മുതലായ വന്‍ നഗരങ്ങള്‍
തിരഞ്ഞെടുക്കുന്നു . ഇവരില്‍ ഭൂരിപക്ഷം പേരുടെയും സ്വപ്നം അമേരിക്കന്‍ ഐക്യനാടുകളിലും യുറോപ്പിലും പോകുക എന്നുള്ളത് തന്നെയാണ്.
ഈ കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്ന ആശുപത്രി അധികൃതര്‍ ഇതിനു മറുപടിയായി അവരുടെതായ ചില നിയമവ്യവസ്ഥകള്‍ ഉണ്ടാക്കിവച്ചിരിക്കുന്നു.
ഉദാഹരണമായി ഉദ്യോഗാര്ത്തികളുടെ എല്ലാവിധ സര്ട്ടിഫിക്കെറ്റുകളു ഇവര്‍ വാങ്ങി അവരുടെ കസ്റ്റഡിയില്‍ സുക്ഷിക്കും. പിന്നെ രണ്ടോ, മൂന്നോ വര്‍ഷത്തെ
ബോണ്ടു വ്യവസ്ഥയിലും ഉദ്യോഗാര്തികള്‍ ഒപ്പ് വയ്ക്കണം, പിന്നെയാണ് ശരിക്കുള്ള ചൂക്ഷണം ആരംഭിക്കുന്നത്. പലസ്ഥാപനങ്ങളിലും കോണ്‍ട്രാക്റ്റില്‍ പറയുന്ന
ശംബ്‌ളം, അലവന്‍സ് , ഹോസ്റ്റല്‍ സൗകര്യങ്ങള് , മുതലായവ നല്‍കില്ല എന്നുതന്നെയല്ല നിര്‍ബ്ന്ധിച്ച് ഓവര്‍ടെയിം ചെയ്യിക്കുകയും ചെയും . പിന്നെ മറ്റു ചൂക്ഷണവും.
ഇതിനൊക്കെ എതിരായി ആരംഭിച്ച സമരം ഒരു ഹോസ്പിറ്റലില്‍ നിന്ന് മറ്റൊന്നിലെക്കായി കത്തിപടര്ന്നുകൊണ്ട്ടിരിക്കയാണ്. അതിനെതിരായി ഹോസ്പിറ്റല്‍
അധികൃതര്‍ പ്രതികാര നടപടികളുമായി മുന്നോട്ടു വന്നിട്ടുമുണ്ട്.
ഈ അടുത്തകാലത്ത് ഡല്‍ഹിയിലെ ഒരു ഹോസ്പ്പിറ്റലില്‍ അവധികാലം കഴിഞ്ഞെത്തിയ ഒരു മലയാളി നേഴ്സിംഗ് ഉദ്യോഗാര്ത്തിനിയെ വസ്ത്രാക്ഷേപം ചെയ്തതായി
വന്ന വാര്‍ത്തയെതുടര്‍ന്നു ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ഇപ്പോഴും സസ്പെന്‍ഷനില്‍ കഴിയുകയാണ് കാരണം ആ യുവതിയുടെ വസ്ത്രത്തില്‍ ഭക്ഷണത്തിന്റെ കറ
കണ്ടു എന്നക്ഷേപിച്ചുകൊണ്ട് ആ കുട്ടിയുടെ വസ്ത്രം വലിച്ചുകീറുകയായിരുന്നു ആ പ്രിന്‍സിപ്പാള്‍. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു ഈ സംഭവം
അരങ്ങേറിയത്. എന്തായാലും ഹോസ്പിറ്റല്‍ അധികൃതര്‍ ഗൌരവമായി തന്നെ ഈ സംഭവത്തെ നോക്കികാണുന്നു.
അതുപോലെ ബോംബെയില്‍ ഗ്രാന്‍ഡ് റോഡിലുള്ള ഭാട്യ ഹോസ്പിറ്റലിലും വേതനം പുതുക്കണം എന്ന അവിശ്യവുമായി സമരാവസ്ഥയിലുടെ കടന്നു പോകുന്നു.
ഇപ്പോള്‍ അവിടത്തെ മറ്റു പല ഹോസ്പിറ്റലിലേക്ക് ഈ സമരം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കല്‍ക്കത്തയിലെ റുബി മൌണ്ടില്‍ ഉള്ള ഡീഫെന്‍ ആശുപത്രിയിലാകട്ടെ
സമരം ചെയ്‌തതിന്റ്റെ പേരില്‍ ഏതാണ്ട് എണ്‍പതോളം നെഴ്സുമാരെയാണ് പിരിച്ചുവിട്ടത്.
ഇതെല്ലാം വടക്കന്‍ സംസ്ഥാനങ്ങളില്‍ ആണ് എന്നുകരുതാം . എന്നാല്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും നേഴ്സുമാര്‍ വിവേചനം നേരിടുന്നു
എന്നത് വേതനാജനകം തന്നെ. കൊച്ചിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അമൃത ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ അവരെ നേരിട്ടത് വെറും
തെരുവ് ഗുണ്ടകളാണ്. നഴ്സുമാരുടെ യുണിയാനായ യുണൈറ്റെഡ് നഴ്സസ് അസോസിയേഷന്‍ നേതാക്കളെ ചര്ച്ചക്ക് വിളിച്ചിട്ട് തെരുവ് ഗുണ്ടകളെ കൊണ്ട്
തല്ലിചതച്ചു എന്നാണ് ആരോപണം . ഇത് ഇപ്പോള്‍ ഈ ഹോസ്പിറ്റലിന്റെ പേരിനെ തന്നെ കളങ്കപെടുത്തിയിരിക്കുന്നു. അതുപോലെ തന്നെ കൊല്ലം
എസ്. എന്‍. ട്രസ്റ്റിന്റെ കീഴിലുള്ള ശങ്കേഴ്സ് ആശുപത്രിയിലും സമാനമായ അന്തരീക്ഷം ഉണ്ടായതായി നേഴ്സുമാരുടെ സംഘ്ടന ആരോപിക്കുന്നു . ഈ
സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കാനും കൂടുതല്‍ സംഘടിക്കാനും നഴ്സുമാര്‍ ആലോചിക്കുന്നത്.
ഇന്ത്യാ ഗെവര്‍മെന്റും, സംസ്ഥാന ഗെവര്‍മെന്റുകളും ഈ പോരാട്ടത്തെ വളരെ ഗൌരവമായി കാണുകയും നേഴ്സുമാരുടെ അവകാശങ്ങള്‍
സംരക്ഷിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇല്ലങ്കില്‍ വരുംകാലങ്ങളില്‍ ഈ സേവനരങ്ങത്ത് പ്രവേശിക്കാന്‍
പുത്തന്‍ തലമുറ താല്പര്യം കാണിക്കാതെയാകും. ആശുപത്രി അധികൃതരുടെ അവഗണനയോടും തെരുവുഗുണ്ടകളുടെ ആക്രമണവും നേരിടേണ്ട ഒരു
തൊഴിലായി ' നേഴ്സിംഗ് ' തരം താഴ്ത്തപെടുകയാണെങ്കില്‍ ഇതിനെ നേരിടാന്‍ നേഴ്സിംഗ് പഠനത്തിനുമുമ്പ് ഒന്നോ , രണ്ടോ വര്‍ഷത്തെ "ആയോധനകല"
പരിശീലനം കൂടെ നടത്താന്‍ നേഴ്സിംഗ് വിദ്യാര്‍ത്തികള്‍ നിര്ബെന്ധിതരായെക്കും.
പുതിയ പുതിയ ഹോസ്പിറ്റലുകള്‍, നേഴ്സിംഗ്ഹോമുകള്‍ മുതലായവ വര്‍ധിച്ചുവരുന്ന ഈ സാഹചരിയത്തില്‍, ഈ തൊഴില്‍ സാധ്യതയും വര്‍ധിച്ചുവരുന്നു
അപ്പോള്‍ ഈ തൊഴിലിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം . ജോലിസമയം ക്ളിപ്തപെടുത്തല്‍, വേതനവര്‍ധ്നവ് അടിസ്ഥാനസൗകര്യങ്ങള്‍
മെച്ചപെടുത്തല്‍ എന്നിവ നിലവില്‍ വരുത്താന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റുകളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിശ്യപ്പെടണം. അതുപോലെ നിര്‍ബന്ധിത
ബോണ്ടു വ്യവസ്ഥകള്‍, ഒര്‍ജിനല്‍ സര്ട്ടിഫിക്കെറ്റുകള് വാങ്ങി സൂക്ഷിക്കല്‍ എന്ന നടപടികള്‍ നിറുത്തല്‍ ചെയ്യാനും ആശുപത്രികള്‍ തയ്യാറാകണം.
അതുപോലെതന്നെ അമേരിക്കയിലുള്ളതുപോലെ ബി. എസ്. എന്‍., ആര്‍. എന്‍., എല്‍. പി. എന്‍., സി. എന്‍ . എ. എന്നിങ്ങനെ വിവിധ നേഴ്സിംഗ് കോഴ്സുകള്‍
ആരംഭിക്കുകയും ഓരോ കോഴസുകാരുടെയും സേവനങ്ങള്‍ക്കും തൊഴില്‍ നിര്‍വചനത്തിനും വിവിധ മാനദണ്ഡങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യണം.
അതുപോലെ എല്ലാ കോഴ്സുകള്‍ക്കും ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ലൈസന്‍സിംഗ് ടെസ്റ്റ് എഴുതുവാനും പാസ്സാകുന്നവര്‍ക്ക് ലൈസന്‍സ്
ലഭ്യമാക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തണം. അതുവഴി തൊഴില്‍ രംഗത്തു ഗുരുതരമായ ക്രെമകേടുകള്‍ കാണിക്കുന്നവരുടെ ലൈസന്‍സ് റദ്ധാക്കാനും
നിയമവ്യവസ്ഥ ഉണ്ടാക്കണം. എങ്കില്‍ മാത്രമേ വരും കാലങ്ങളില്‍ പുതിയ തലമുറയെ കൂടുതല്‍ ഈ തൊഴില്‍ മേഖലയിലേക് ആകര്‍ഷിക്കാന്‍ സാധിക്കും.
Saturday, December 24, 2011
മുല്ലപെരിയാര്‍ അണകെട്ടും കേന്ദ്രഗെവര്‍മെന്റും
കേരള ജെനതയുടെ മുഖ്യ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായി മുല്ലപെരിയാര്‍ ഡാം മാറിയിട്ട് ഏറെ നാളായി . ഗെവര്‍മെന്റ്റ്കള് മാറി മാറി വന്നിട്ടും വെറും വാചക കസര്‍ത്ത് മാത്രമായി മുല്ലപെരിയാര്‍ അവശേഷിക്കുന്നു. ഏറ്റവും അവസാനം ഡാം തകരാന്‍ പോകുന്നു വെന്നും ലെക്ഷകണക്കിന് ആള്കാര്‍ക്ക് ജീവഹാനി സംഭവിക്കാന് പോകുന്നുവെന്നും മറ്റുമുള്ള പ്രചാരണത്തിനുന്മുന്ബില്‍ കേരളജനതയും തമിഴ്മക്കളും പരസ്പരം ആകുലചിത്തരായി മിഴിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു
കാരിയങ്ങള്‍ .
ഡാമിന്റ്റെ സുരഷിതത്തെ പറ്റി ആശങ്ക വേണ്ട എന്ന സന്ദേശം ആണ് തമിഴ്നാട് സര്ക്കാരും കേരള സര്‍ക്കാരും മാറി മാറി പ്രച്ചരിപ്പിച്ചുകൊണ്ടിരിക്കുനത്. എന്നാല്‍ മുല്ലപെരിയാര്‍ ഡാം സുരഷിതത്ത ഭീക്ഷണീയില്‍ ആണ് എന്ന് മാധ്യമ്മങ്ങളും പരിതസ്ഥിതി പ്രവര്‍ത്തകരും പറയുന്നതുവഴി സാധാരണജനങ്ങളും ഈ ഭീതിയുടെ പിടിയില്‍ അകപെട്ടിരിക്കുന്നു . അമേരിക്കന്‍ പ്രവാസി മലയാളികളുടെ ചര്‍ച്ചാ സന്മേളനങ്ങളിലും ഇതൊരു മുഖ്യ വിഷയമായി മാറികഴിഞ്ഞു .
സത്യാവസ്ഥ ആര്‍ക്കും അറിയില്ല ദുരന്തം ഒന്നും വരരുതേ എന്ന് മറ്റു മലയാളികള്‍ക്കൊപ്പം ഞാനും ആഗ്രഹിക്കുന്നു . അണകെട്ടുകള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നത് ആത്യന്തികമായി ജെനങ്ങളുടെ നന്മെക്കുവേണ്ടിയാണ് ശക്തമായ ചുവരുകള്‍ക്കുളില്‍ ജലം സംഭരിച്ച് അതു കുടിവെള്ളത്തിനും കാര്‍ഷിക ആവിശ്യങ്ങള്‍ക്കുമായി എത്തിച്ചുകൊടുക്കാനും
വൈദുതി ഉല്‍പ്പാതിപ്പിക്കാനും വേണ്ടിയാണു ഓരോ അണകെട്ടും നിര്‍മ്മിച്ചിരിക്കുന്നത് എന്നാല്‍ അതെ അണകെട്ടുകള്‍ തന്നെ ചിലപ്പോഴെങ്കിലും ജെലപ്രളയം ഉണ്ടാക്കുവാനും കാരണമായിട്ടുണ്ട് എന്ന് ചരിത്രം നന്മേ പഠിപ്പിക്കുന്നു . കാലാകാലങ്ങളിലുള്ള വിലയിരുത്തലും പഠനങ്ങളും വഴി മാത്രമേ ഡാമുകളുടെ സുരക്ഷിതസ്ഥിതി നമ്മുക്ക്
മനസ്സിലാക്കാന്‍ സാധിക്കു
ഇവിടെ കേന്ദ്ര ഗെവര്മെന്റ്റിറ്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു . രാഷ്ട്രിയ താല്പരിയങ്ങള്‍ മുന്നില്‍ നിറുത്തി കേരളവും തമിഴ്നാടും പരസ്പ്പരം പോരടിക്കുവനുള്ള അവസ്ഥ ഒഴിവാക്കാന്‍ കേന്ദ്രം ഇടപെട്ടെ മതിയാകു . അമേരിക്കന്‍ കേന്ദ്ര ഗെവര്‍മെന്റിനു ഓരോ അമേരിക്കന്‍ സംസ്ഥാനങ്ങളുടെമേലും നിയന്ത്രണവും അധികാരവും
ഉള്ളതുപോലെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുടെമേലും നിയന്ത്രണവും അധികാരവും കേന്ദ്ര ഗെവര്‍മെന്റിനു ഉണ്ട്ടയിരിക്കണ൦. അതുവഴി മാത്രമേ സുശക്തമായ പുത്തന്‍ ഭാരതംകെട്ടിപടുക്കാന് നമ്മുക്ക്സാധിക്കുകയുള്ളൂ .പ്രധാനമായും ഹൈവേകള്‍, എയര്‍പോര്‍ട്ടുകള്‍ ,തുറമുഖങ്ങള്‍, അണകെട്ടുകള്‍ , ആണവനിലയങ്ങള്‍ മുതലായവയുടെ കാരിയങ്ങളുടെമേല്‍ കേന്ദ്ര ഗെവര്‍മെന്റിനു കുടുതല്‍ അധികാരവും നിയന്ത്രണവും ഉണ്ടായിരിക്കണം. ഈ സ്ത്രോതസുകളില്‍നിന്നും ഉള്ള മേന്മ്മകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പങ്ക് വെക്കാനും കേന്ദ്രം
മേല്‍നോട്ടം നല്‍കണം. അതിനായി പ്രേത്യേക കേന്ദ്ര സമിതികള്‍ തന്നെ രുപികരിക്കണം. ഭുമിശാസ്ത്രപരമായ പ്രത്യേകതകള്കൊണ്ട് മറ്റു പരിഗണനകള്‍കൊണ്ടോ ഓരോ സംസ്ഥാനത്തിനും
കിട്ടേണ്ട വിഹിധത്തിനു ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം അത് തിരുമാനിക്കേണ്ടത് ഇതിനായി നിയോഗിക്കപെട്ട കേന്ദ്ര സമിതികളായിരിക്കണം .
കേന്ദ്രത്തിന്റ്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഓരോ സംസ്ഥാനങ്ങളും തയാറാകണം. മുല്ലപെരിയാര്‍ വിഷയത്തില് കേന്ദ്രം ആദ്യം ചെയ്യേണ്ടത് അതിന്റെ സുരക്ഷിതയെപറ്റിപഠിക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപെടുത്തുക എന്നതാണ്. അതിനെതുടര്‍ന്ന് ഈ ഡാംമിന്റ്റെ മേന്മ്മകള്‍ അര്ഹതപെട്ട വിധത്തില്‍ പങ്കുവയ്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണം. ഇതിനുമുന്‍പ്
പല പഠനങ്ങളും കേന്ദ്രസമിതി നടത്തിയിടുണ്ട് എന്നാല്‍ ഒരു നടപടിയും ഇന്നുവരെ കൈകൊണ്ട്ടിട്ടില്ല എന്നത് ദുംഖകരമായ അവസ്ഥയാണ്
പൊതുജനം വളരെയധികം ആശങ്കയോടെ ഈ പ്രശ്നത്തെ നോക്കികാണുന്നു ഈ അവസരത്തില്‍ ആ ഭീതി മാറ്റുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിബ്‌ദ്ധത ഉണ്ട് ഡാം മിന്റെ അവസ്ഥ സുരക്ഷിതമല്ല്ങ്കില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാരുകള്‍ തയ്യാറാകണം . പരസ്പ്പര ഭിന്നതകള്‍ മറന്ന് ഈ പ്രശ്നപരിഹാരത്തിന് കൈകോര്‍ക്കാന്‍ കേരളത്തിലെ
രാഷ്ട്ര്യ പാര്‍ട്ടികള്‍ തയ്യാറാകണം . പുതിയ ഡാം വേണമെന്നാണ് അവസാന തീരുമാനമെങ്കില്‍ കുടുതല്‍ ദീര്ഘവീക്ഷണത്തോടെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബല ത്തിലും വേണം പുതിയ ഡാം രൂപകല്‍പ്പന ചെയേണ്ടത്. ഈ പുതിയ ഡാം കൊണ്ട് കേരളത്തിന്റെയും തമിഴുനടിന്റെയും ജെലസേജന ആവിശ്യങ്ങള്‍ക്കും ഊര്ജപ്രതിസന്ധിപരിഹരിക്കുന്നതിനും ഈ അണകെട്ട് ഒരു നിമിത്തമായിതീരട്ടെ.
ഫിലിപ്പ് മാരേട്ട്
സന്തോഷ് പണ്ഡിറ്റും ആവിഷ്‌ക്കാരസ്വാതന്ത്ര്യവും
ആദ്യം തന്നെ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെയധികം പ്രതിസന്ധികളുണ്ടായിട്ടും അവയെല്ലാം ധീരതയോടെ നേരിട്ട സന്തോഷിന് ലഭിച്ച ഏകലവ്യന്‍ അവാര്‍ഡ് സന്തോഷിന് കൂടുതല്‍ പ്രചോദനം നല്‍കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.
വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന വ്യക്തിയാണ് ഞാന്‍ , ഇവിടുത്തെ മലയാള മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒരു സജീവ പ്രവര്‍ത്തകനും അതുപോലെ കൈരളി ടി.വി.യുടെ ന്യൂജേഴ്‌സി ബ്യൂറോ ചീഫും കൂടിയാണ്.
മാധ്യമരംഗത്ത് ഇത്രയൊക്കെ സജീവമാണെങ്കിലും ഞാന്‍ നിര്‍മ്മിച്ച ഒരു ടി.വി. സീരിയല്‍ എനിക്ക് telecast സാധിച്ചിട്ടില്ല. പല സാങ്കേതിക തടസ്സങ്ങളും ഉന്നയിച്ചുകൊണ്ട് ഇവിടുത്തെ പല മലയാളെ ചാനലുകളും ആ സീരിയല്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായില്ല, അവസരം കിട്ടുമ്പോള്‍ നാട്ടിലെ ഏതെങ്കിലും ചാനലില്‍ ആ സീരിയല്‍ പ്രദര്‍ശിപ്പിക്കാം എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍ .
എന്റെ ഈ അനുഭവമാണ് സന്തോഷ് പണ്ഡിറ്റിന് പിന്തുണ നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്. മലയാള സിനിമാ ലോകം വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഒരു സിനിമാ നിര്‍മ്മിക്കുവാനും അതിന്റെ ഒട്ടുമുക്കാല്‍ ജോലികളും ഒറ്റയ്ക്കു തന്നെ നിര്‍വ്വഹിക്കുവാനും സന്തോഷ് മുന്നോട്ടു വന്നത്. പതിനെട്ടു ജോലികള്‍ ഈ സിനിമയ്ക്കുവേണ്ടി ചെയ്തു എന്ന് സന്തോഷ് വിശദീകരിക്കുമ്പോള്‍ അത് കള്ളമാണെന്ന് ഇന്നു വരെ ആരു അവകാശപ്പെട്ടിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ സിനിമയ്ക്ക് കലാമൂല്യമില്ല, നായകനായി അഭിനയിക്കുവാനുള്ള സൗന്ദര്യം അദ്ദേഹത്തിനില്ല, ഇനി ഒരിക്കലും അദ്ദേഹം സിനിമ നിര്‍മ്മിക്കുകയോ അഭിനയിക്കുകയോ ചെയ്യരുത് എന്നുള്ള ബാലിശമായ കമന്റുകളുമായാണ് വിമര്‍ശകര്‍ മുന്നോട്ടു വന്നത്.
ഈ കമന്റുകള്‍ക്കെല്ലാം സന്തോഷ് മറുപടി പറയുന്നുണ്ട്. വിമര്‍ശകരുടെ ഓരോ ന്യായവാദങ്ങളെയും അദ്ദേഹം യുക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്. സിനിമ എന്ന കല ആരുടെയും കുത്തകയല്ലെന്നും തന്റെ സിനിമ കാണുവാന്‍ ആളുകള്‍ ഉണ്ടാകുന്നിടത്തോളം കാലം താന്‍ സിനിമ നിര്‍മ്മിക്കുമെന്നും അഭിനയിക്കുമെന്നും സിനിമാ മേഖലയിലെ മറ്റു ജോലികള്‍ ചെയ്യുമെന്നും സന്തോഷ് പ്രഖ്യാപിച്ചു.
സന്തോഷ് പറയുന്ന ഈ ന്യായവാദങ്ങളെ ഞാന്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. അത് ഓരോ വ്യക്തിയുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. അതിന് തടയിടാന്‍ ആര്‍ക്കും അവകാശമില്ല. സന്തോഷിന്റെ സിനിമാ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം തീയേറ്ററില്‍ വന്നാല്‍ മതി. സന്തോഷ് ആരെയും നിര്‍ബ്ബന്ധിക്കുന്നില്ലല്ലോ, പിന്നെ യൂറ്റിയൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുവാനും തന്റെ സിനിമയ്ക്ക് ആവശ്യമായ പരസ്യങ്ങള്‍ നല്‍കുവാനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അത് പറ്റില്ലെന്ന് പറയുവാന്‍ മറ്റുള്ളവര്‍ക്കെന്തധികാരം?
അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാള്‍ സന്തോഷ് പണ്ഡിറ്റാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ ഏതെങ്കിലും തീയേറ്ററില്‍ ഓടുകയാണെങ്കില്‍ തീര്‍ച്ചയായും ആ സിനിമ കാണുവാന്‍ കുടുംബസമേതം തന്നെ ഞാന്‍ തീയേറ്ററില്‍ പോകും. അത് തുറന്നു പറയുവാന്‍ എനിയ്ക്ക് യാതൊരു ലജ്ജയുമില്ല.
സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചും മാലോകര്‍ക്കുള്ള അഭിപ്രായം കറങ്ങിത്തിരിഞ്ഞുവരുന്നുവെന്ന് പുതിയ ചില വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചു. തിരുവനന്തപുരത്തെ ഏകലവ്യ ചാരിറ്റബിള്‍ പ്രസ്സ് നല്‍കിയ “ഏകലവ്യ അവാര്‍ഡ്” അതിനൊരുദാഹരണമാണ്. സന്തോഷ് പണ്ഡിറ്റിന്റെ "ചങ്കൂറ്റത്തി"നാണ് ആ അവാര്‍ഡ് നല്‍കിയതെന്ന് സംഘടനയുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
അതിനുശേഷം ഇപ്പോള്‍ കൊല്ലത്ത് സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു 'ഫാന്‍ അസോസിയേഷന്‍" കൂടി നിലവില്‍ വന്നു. സന്തോഷിന്റെ സിനിമ കൊല്ലത്തെ തീയേറ്ററുകളില്‍ ഇതുവരെ പ്രദര്‍ശനത്തിന് എത്താത്തതില്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടെന്നും എത്രയും പെട്ടെന്ന് കൊല്ലത്തെ തീയേറററുകളില്‍ "കൃഷണനും രാധറയും" പ്രദര്‍ശനത്തിന് എത്താന്‍ സാധിക്കട്ടെയെന്നും ഫാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അങ്ങനെ അവസാനം സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുവാനും പിന്തുണ നല്‍കുവാനും ലോകം തയ്യാറാകുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അമേരിക്കന്‍ മലയാള മാധ്യമങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ ഗൗരവമായി കാണണമെന്ന് ഞാന്‍ താല്പര്യപ്പെടുന്നു.
ഇവിടുത്തെ മലയാളി ടി.വി.ചാനലുകള്‍ക്ക് ഈ സമയത്ത് ടെലികാസ്റ്റ് ചെയ്യാവുന്ന ഒരു വിഷയമായി "സന്തോഷ് പണ്ഡിറ്റും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും" ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
എന്തായാലും സന്തോഷ് പണ്ഡിറ്റിനെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ എത്താന്‍ അധികം താമസമില്ല, അതിനുമുമ്പുതന്നെ, നമ്മള്‍ മലയാളികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതാവും ബുദ്ധി. ഈ കാര്യം മനസ്സിലാക്കിയ ഒരു മലയാളി വ്യവസായ പ്രമുഖന്‍ സന്തോഷ് പണ്ഡിറ്റിനെക്കൊണ്ട് ഒരു സിനിമ നിര്‍മ്മിക്കുവാന്‍ താന്‍ ആലോചിക്കുന്നതായി ഈ ലേഖകനോടു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം. സന്തോഷ് പണ്ഡിറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.