ഫിലിപ്പ് മാരേട്ട്
കൊളോണ്‍: ലോക മലയാളി കൗണ്‍സിലിന്റെ എട്ടാം ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2012 മെയ് 3 മുതല്‍ 6 വരെ ജര്‍മ്മിനിയിലെ Cologne-ല്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, മസ്‌ക്കറ്റ്, ബഹറിന്‍, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, മലേഷ്യ, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, യു.കെ, ബല്‍ജിയം, ഹോളണ്ട്, ഇറ്റലി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കും. സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളില്‍ ശോഭിക്കുന്ന വിവിധ പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്.
wmcയുടെ ജര്‍മ്മന്‍ പ്രൊവിന്‍സ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. ഇതിനോടനുബന്ധിച്ച്, wmc ജര്‍മ്മന്‍ പ്രൊവിന്‍സ്, രജിസ്‌ട്രേഷന്‍ ഫോറം, വിസ ഫോറം, ടൂര്‍ പ്രോഗ്രാം ഫോറം എന്നിവ ഉള്‍പ്പെട്ടിട്ടുള്ള കോണ്‍ഫറന്‍സ് ബുള്ളറ്റിന്‍ തയ്യാറാക്കുകയും അവ www.worldmalayalee.de എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ സൈറ്റ് സന്ദര്‍ശിക്കുന്നതിന് തടസ്സം നേരിട്ടാല്‍ അറിയിക്കുക.
എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും wmcയുടെ ഈ സുപ്രധാന പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന് മാര്‍ച്ച് 31നു മുന്‍പ് ഔണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ പൂരിപ്പിച്ച് അയയ്ക്കണമെന്നും അറിയിക്കുന്നു.
എല്ലാ wmcയുടെ അംഗങ്ങള്‍ക്കും അതിഥികള്‍ക്കും കോണ്‍ഫറന്‍സ് ബുള്ളറ്റിന്‍ ഇ-മെയിലായി എത്തിക്കുന്നതാണ്.
വിശിഷ്ടാതിഥികളായി മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ശ്രീ.വയലാര്‍ രവി, ശ്രീ.ഇ.അഹമ്മദ്, ശ്രീ.കെ.സി വേണുഗോപാല്‍, ശ്രീ.കുഞ്ഞാലിക്കുട്ടി, ശ്രീ.ഗണേഷ്‌കുമാര്‍, നോര്‍ക്ക മിനിസ്റ്റര്‍ മുതലായവര്‍ എത്തിച്ചേരുന്നു.
ഇന്ന് ലോക മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉത്തമമായ ഒരു വേദിയാണ് ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സ് പ്രദാനം ചെയ്യുന്നത്. കൂടാതെ വിദേശ മലയാളികളുടെ സഹായ സഹകരണങ്ങള്‍ ഉറപ്പിക്കേണ്ട വിവിധ പ്രൊജക്ടുകളും പദ്ധതികളും മുന്നോട്ടുവയ്ക്കുന്നതിന് സര്‍ക്കാരിന് ഈ വേദി അവസരമൊരുക്കുകയാണ്. ഈ ഗ്ലോബല്‍ മീറ്റിന്റെ ഒരു മുഖ്യാകര്‍ഷണം ബിസിനസ് ഫോറം എന്ന വേദിയാണ്. വിദേശ മലയാളി സംരംഭകര്‍ക്ക് കേരളത്തില്‍ നടത്താന്‍ പാകത്തിലുള്ള നിക്ഷേപക സംരംഭങ്ങളെക്കുറിച്ച് മുഖാഭിമുഖം കണ്ട് സംസാരിക്കുന്നതിന് ബിസിനസ് ഫോറം അവസരമൊരുക്കുകയാണ്.

No comments:
Post a Comment