Wednesday, February 10, 2010

ആനന്ദ്‌ ജോണിന് എന്ത് സംഭവിച്ചു? ഇനിഎന്തു സംഭവിക്കണം?.

       കേരളത്തില്‍നിന്നും അമേരിക്കയില്‍ എത്തിയ ആനന്ദ്   ജോണിന്‍റെ വളര്‍ച്ച അല്‍ഭുതാവാഹമയിരുനു. ലോകഫാഷന്‍ തരംഗത്തിന്‍റെ തലസ്ഥാനത്തെ ഒരു പുതിയ താരമായി മിന്നി. ഏതു ചെറുപ്പകാരയും അസൂയപ്പെടുത്തുന്ന ആ കുതിച്ചുകയറ്റം  അണയാന്‍ പോകുന്ന  തീയുടെ  ആളികത്തലയിരുന്നെന്നു      
ആരും കരുതിയില്ല.
           2007-ല്‍ ആനന്ദ് അറസ്റ്റ് ചെയ്യപ്പെട്ടു. ആരും കേട്ടാല്‍ അറയ്ക്കുന്ന സ്ത്രീ പീഡനകേസില്‍ ജൈലിലടയ്ക്കപ്പെട്ട ആനന്ദിന്‍റെ ജീവചരിത്രം ഏവര്‍ക്കും അറിയവുന്നതാണ്. ഏറ്റവുമൊടുവില്‍  വന്ന  കോടതി വിധിയനുസരിച്ച്  അന്‍പത്തിഒമ്പത്   വര്‍ഷത്തെ ജയില്‍ വാസമാണ് ആനന്ദിനനുഭവിക്കേണ്ടത്.
         ഇപ്പോള്‍ ആനന്ദിന് വയസ് മുപ്പത്തിയന്‍ച്ചു. അന്‍പത്തിഒന്‍പതു വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആനന്ദിന്  തോണ്ണൂറ്റിനാല് വയസുണ്ടാകും. ആ പ്രായം വരെ ജീവിക്കുന്നവര്‍ വളരെയധികം ഉണ്ടാവില്ല ഒരു പക്ഷേ ജീവനോടെ ആനന്ദ് പുറത്തിറങ്ങരുതെന്ന് ആരൊക്കയോ ആഗ്രഹിക്കുന്നതുപോലെ തോന്നുന്നു. ഫാഷന്‍  ഡിസൈനിങ്ങില്‍  ലോകത്ത് ഒന്നാം സ്ഥാനത്തേക്ക്  കുതിച്ചുയരുന്നതിനിടയിലാണ്‌ ആനന്ദിന് ഈ അധോഗതി ഉണ്ടായതു. ഇന്ത്യയുടെ  അഭിമാനമായി തീരേണ്ട ചെറുപ്പകാരന്‍ ഇന്ന് ഇന്ത്യയുടെ അപമാനമായി പലരും കരുതുന്നു.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ   ഭാര്യസഹോദരി പുത്രനാണ് ആനന്ദ് ജോണ്‍. എന്നാല്‍ യേശുദാസടക്കം അടുത്ത ബന്ധുക്കള്‍
 പോലും ഈ കേസില്‍ ഇടപെടാന്‍ ത്ല്പര്യപെടുന്നില്ല. ആനന്ദിനുവേണ്ടി വാദിക്കുവാന്‍ അമ്മ ശശി അബ്രഹാമും
സഹോദരി സജ്ജനാജോണും മാത്രം. നിര്‍ഭാഗ്യവശാല്‍ സജ്ജനാജോണിനും ഈയിടെ കോടതിയല്ക് ഷ്യ  കേസില്‍ പിഴശിക്ഷ ലഭിച്ചു.
          ലോകമനസാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിത്. കോടതിയില്‍ വിചാരണയക്ക് വന്ന ആരോപണങളെല്ലാം  ആനന്ദ്
ചെയ്തതാണെന്ന്‌  വിശസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്. കുറെയൊക്കെ  തെറ്റുകള്‍ ആനന്ദ് ചെയ്തിരിക്കാം. കുറെയൊക്കെ ആരൊക്കെയോ എന്തിനൊക്കെയോ വേണ്ടി കുട്ടിചേര്‍ത്തതുമാകം. എന്തായാലും അന്‍പത്തിഒന്‍പതു വര്‍ഷം വളരെ കടന്ന കൈയായിപോയി.
       എവിടെയായിരുന്നാലും ജയില്‍ ജീവിതം ബന്ധനാവസ്ഥ തന്നെയാണ്. ഇന്ത്യയിലായാലും യുറോപ്പിലയാലും അമേരിക്കയിലായാലും തുറുങ്കിലെ ജീവിതം ക്ലേശകരം തന്നെ. ജയിലില്‍ നിന്നും പുറത്തിറങ്ങുന്നവരില്‍  നിന്നും കേട്ട കഥകള്‍
സംഭ്രമംമുണ്ടാക്കുന്നവയാണ്. മാത്രമല്ല, രണ്ടു വര്‍ഷത്തിലധികം  ജയിലില്‍ കഴിജ്ജതുതനെ ചെയ്തത  തെറ്റിന്‍റ്റെ
പ്രായശ്ചിത്തമായി നമ്മുക്ക് കരുതാം.
ആനന്ദിനെ പിന്തുണച്ചുകൊണ്ടോ ന്യായീകരിച്ചുകൊണ്ടോ കോടതിയെ സമീപിച്ചതുകൊണ്ടോ  ഫലമുണ്ടായെന്ന് വരികയില്ല.എന്നാല്‍ കുറ്റം ഏറ്റുപറയുന്നതും ബുദ്ധിപരമായ  കാര്യമല്ല. അമേരിക്കയിലെ സ്വാധീനശക്തിയുള്ള സമുഹമെന്ന നിലയില്‍ മലയാളികളായ നമ്മുക്കൊത്ത് ചേര്‍ന്ന് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചേക്കും.
       ഒരു  സാധിയത ഞാന്‍ കാണുന്നത്  ആനന്ദിനെ ഇന്ത്യയിലേക്ക്‌ ഡിപോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെടുക എന്നതാണ്. ഇന്ത്യയില്‍ സ്വതത്രജീവിതം അനുവദിക്കാന്‍ ഇന്ത്യഗവണ്‍മെന്‍റ്റും തയ്യാറാകണം. അതിനോട് യോജിപ്പില്ലങ്കില്‍  ചുരുങ്ങിയ
കാലം ജയിലില്‍ അടച്ചതിനുശേഷം  സ്വതത്രനാക്കിയാലും തെറ്റില്ല .
           അങ്ങനെ ഇന്ത്യയില്‍ തിരിച്ചെത്തുന്ന ആനന്ദിന്‌ ഇന്ത്യയോട്‌ കടപ്പാടുണ്ടാകണം. ഇന്ത്യന്‍ വേഷങ്ങളില്‍ കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്ക്കാരങള്‍ വരുത്തി ലോക വിപണി പിടിച്ചടക്കാന്‍ ആനന്ദിന്‌   നമ്മുക്കവസരം  നല്കാം.അതിനായി ആനന്ദിന്‍റെ സ്വാതന്ത്രിയപ്രാപ്തിക്കായ് ഒരു കൊടിക്കീ ഴില്‍ അണിനിരക്കാം. ഫൊക്കാന, ഫോമ, വേള്‍ഡ്മലയാളി കൌണ്‍സില്‍  ഇന്ത്യപ്രസ്‌ക്ലബ്‌ എന്നി പടുകൂറ്റെന്‍ സംഘടനകള്‍ അഭിപ്രായവ്യത്യാസം  മറന്ന്‌ ഒന്നിച്ചു   പ്രവര്‍ത്തിക്കാന്‍  ലഭിക്കുന്ന അസുലഭ സന്ദര്‍ഭങ്ങളിലൊന്നാണിത്. അതിനായി  പ്രാര്‍ത്ഥനയുടെ പിന്‍ബെലത്തില്‍ നമ്മുക്കൊന്നിച്ചു പ്രവര്‍ത്തിക്കാം.

വാര്‍ത്ത: ജോസ് പിന്‍റ്റോ  സ്ടീഫെന്‍

1 comment:

Indian American Youth Initiative said...

Philip,
Thanks a lot for posting my article in Pravasi News. We should support issues like these and it will help us to reachout to many.

Post a Comment