Thursday, January 2, 2014

Wednesday, January 1, 2014

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ പിന്തുണയുമായി അമേരിക്കന്‍ മലയാളികള്‍ എത്തുന്നു


ന്യൂയോര്‍ക്ക്‌: വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‌ക്കുന്ന ഈ അവസരത്തില്‍ പദ്ധതിക്ക്‌ ശക്തമായ പിന്തുണയുമായി കൂടുതല്‍ അമേരിക്കന്‍ മലയാളികള്‍ രംഗത്തെത്തികൊണ്ടിരിക്കുന്നു.



ജന്മനാട്ടില്‍ നിന്നും ഏറെ അകലെയായി പ്രവാസജീവിതം നയിക്കുന്ന ഈ ജനവിഭാഗം നാടിനെയും നാട്ടുകാരെയും മറക്കുവാന്‍മാത്രം ഹൃദയം മരിച്ചവരല്ല അമേരിക്കന്‍ ജീവിതത്തിന്റെ സുഖസമൃദ്ധിയുടെ ഇടയില്‍ പോലും മലയാള മണ്ണിന്റെ ഓര്‍മ്മകളാണ്‌ ഇവരുടെ മനസ്സില്‍ നിറഞ്ഞുനില്‌ക്കുന്നത്‌ നാട്ടില്‍ വികസനം ഉണ്ടാകണമെന്നും നാട്ടിലെ പട്ടിണി പാവങ്ങളുടെ ജീവിത സാഹചര്യം അഭിവൃദ്ധിപ്പെടണം എന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന ഈ മനുഷ സ്‌നേഹികളുടെ സ്വരം ഈ വീഡിയോ ദൃശ്യങ്ങളിലൂടെ നിങ്ങളുടെ ഹൃദയത്തില്‍ കയറിപറ്റുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു നിങ്ങളും ഞങ്ങളോടോപ്പം അണിചേരണമെന്ന്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നു.



അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രമുഖ മലയാളി സംഘടനകളായ വേള്‍ഡ്‌ മലയാളീ കൗണ്‍സില്‍, ഫൊക്കാന, ഫോമാ, വിവിധ രാഷ്ട്രിയ സാംസ്‌ക്കാരിക നേതാക്കന്മമാര്‍ ഈ വീഡിയോയിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ അവരുടെ പിന്തുണ പ്രഖ്യാപിക്കുന്നു.



ഈ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക http://www.youtube.com/watch?v=dPVYKGAW1mU&list=HL1384891729&feature=mh_lolz



http://www.youtube.com/watch?v=VcFcOevS1lI&list=HL1384891729



വിഴിഞ്ഞം തുറമുഖ പദ്ധതി സുപ്രധാന വഴിത്തിരിവിലേക്ക്‌ നിങ്ങുകയാണ്‌. ഇന്ത്യയുടെ വികസനത്തിന്‌ വലിയൊരു ഊര്‍ജം പകരാനുഉള്ള ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ അനവധിയാണ്‌ അതിന്റെ പിന്നില്‍ വ്യക്തമായ അജണ്ടകളുമുണ്ട്‌. ഈ തുറമുഖ പദ്ധതി നടപ്പിലായാല്‍ ആപ്രദേശത്ത്‌ പരിസ്ഥിതി പ്രശനങ്ങള്‍ എന്നാണ്‌ എതിര്‍ക്കുന്നവരുടെ മുഖ്യ ആരോപണങ്ങളിലൊന്ന്‌.



ഈ പ്രശനത്തില്‍ നിര്‍ണായകമായ തീരുമാനം എടുക്കുന്നതിന്‌ ഒരു മീറ്റിംഗ്‌ ഈ വരുന്ന ആഴ്‌ച്ചയില്‍ കേന്ദ്ര ഗെവണ്‍മെന്റ്‌ നടത്തുകയാണ്‌. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകുലിക്കുന്നവര്‍ അതിനനുകുലമായി ഈ സിഗ്‌നേച്ചര്‍ അയക്കുന്നുമുണ്ട്‌ അതില്‍ എല്ലാവരും പങ്കുചേരുക.



ഈ സിഗ്‌നേച്ചര്‍ ക്യാമ്പയിനില്‍ പങ്കുചേരുക: www.change.org. ഈ സിഗ്‌നേച്ചര്‍ അയക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക http://chn.ge/16tOL7d



ഫിലിപ്പ്‌ മാരേട്ട്‌ അറിയിച്ചതാണിത്‌.