ഫിലിപ്പ് മാരേട്ട്
കേരളത്തില്‍ വിവിധ ആശുപത്രികളില്‍ നടന്നുകൊണ്ടിരിക്കുന്ന നേഴ്സുമാരുടെ സമരം തികച്ചും ന്യായമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്
അഭിപ്രായപെട്ടു. എന്നാല്‍ അവരുടെ സമരരീതിയോടെ സര്‍ക്കാരിനു വിയോജിപ്പുള്ളതെന്നും, എന്നാല്‍ സമരം എത്രയും പെട്ടന്ന് അവസാനിപ്പിക്കുവാനും
നേഴ്സുമാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രെമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഫ്ലോറെന്‍സ് നൈറ്റിംഗേലിന്റ്റെ പിന്‍ഗാമികള്‍ എന്ന നിലയില്‍ മറ്റു ലോകരാജ്യങ്ങളില്‍ നേഴ്സിംഗ് എന്ന തൊഴിലിനു കിട്ടുന്ന മാന്യത ഏറെ മഹനിയമാണ്. എന്നാല്‍
ഇന്ത്യയില്‍ ഇന്നും നേഴ്സിംഗ് എന്ന തൊഴിലിന് വേണ്ടത്ര മാന്യത ലെഭിച്ചു തുടങ്ങിയിട്ടില്ല. കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കില്‍തന്നെ അതു വിദേശരാജ്യങ്ങളില്‍
ജോലി ചെയുന്ന നേഴ്സുമാരുടെയും അവരുടെ ഉന്നത ജീവിതനിലവാരവും വഴി ലെഭിച്ചതാണ്. പ്രത്യേകിച്ച് അമേരിക്കന്‍ ഐക്യനാടുകളിലും യുറോപ്പിലും
കുടിയേറിയ മലയാളി നേഴ്സുമാരുടെ ജീവിത വിജയമാണ് ആ തൊഴില്‍ തിരെഞ്ഞ്ടുക്കാന്‍ നമ്മുടെ പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്നത്.
സത്യത്തില്‍ മറ്റേതുതൊഴിലിനോടോപ്പമോ, അതിനേക്കാളോ മാന്യത ഉണ്ടാകേണ്ട തൊഴില്‍ ആണ് നേഴ്സിംഗ്. അതു ല്ഭിക്കാത്തതുതന്നെ തുഛ്മായ ശമ്പളമാണ്
ഇന്ത്യയിലെ നേഴ്സുമാര്‍ക്ക് ഇപ്പോഴും ലെഭിച്ചുകൊണ്ടിരിക്കുന്നത് . എന്നാല്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലി ച്ചെയെണ്ടാതായിട്ടുമുണ്ട്. ഈ കാരണങ്ങള്‍
കൊണ്ടാണ് നേഴ്സിംഗ് പഠനം കേരളത്തില്‍ നടത്തിയാലും മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയാലും ബോംബെ, ഡല്‍ഹി, കല്‍ക്കത്താ, ബാംഗളൂര്‍, മുതലായ വന്‍ നഗരങ്ങള്‍
തിരഞ്ഞെടുക്കുന്നു . ഇവരില്‍ ഭൂരിപക്ഷം പേരുടെയും സ്വപ്നം അമേരിക്കന്‍ ഐക്യനാടുകളിലും യുറോപ്പിലും പോകുക എന്നുള്ളത് തന്നെയാണ്.
ഈ കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്ന ആശുപത്രി അധികൃതര്‍ ഇതിനു മറുപടിയായി അവരുടെതായ ചില നിയമവ്യവസ്ഥകള്‍ ഉണ്ടാക്കിവച്ചിരിക്കുന്നു.
ഉദാഹരണമായി ഉദ്യോഗാര്ത്തികളുടെ എല്ലാവിധ സര്ട്ടിഫിക്കെറ്റുകളു ഇവര്‍ വാങ്ങി അവരുടെ കസ്റ്റഡിയില്‍ സുക്ഷിക്കും. പിന്നെ രണ്ടോ, മൂന്നോ വര്‍ഷത്തെ
ബോണ്ടു വ്യവസ്ഥയിലും ഉദ്യോഗാര്തികള്‍ ഒപ്പ് വയ്ക്കണം, പിന്നെയാണ് ശരിക്കുള്ള ചൂക്ഷണം ആരംഭിക്കുന്നത്. പലസ്ഥാപനങ്ങളിലും കോണ്‍ട്രാക്റ്റില്‍ പറയുന്ന
ശംബ്‌ളം, അലവന്‍സ് , ഹോസ്റ്റല്‍ സൗകര്യങ്ങള് , മുതലായവ നല്‍കില്ല എന്നുതന്നെയല്ല നിര്‍ബ്ന്ധിച്ച് ഓവര്‍ടെയിം ചെയ്യിക്കുകയും ചെയും . പിന്നെ മറ്റു ചൂക്ഷണവും.
ഇതിനൊക്കെ എതിരായി ആരംഭിച്ച സമരം ഒരു ഹോസ്പിറ്റലില്‍ നിന്ന് മറ്റൊന്നിലെക്കായി കത്തിപടര്ന്നുകൊണ്ട്ടിരിക്കയാണ്. അതിനെതിരായി ഹോസ്പിറ്റല്‍
അധികൃതര്‍ പ്രതികാര നടപടികളുമായി മുന്നോട്ടു വന്നിട്ടുമുണ്ട്.
ഈ അടുത്തകാലത്ത് ഡല്‍ഹിയിലെ ഒരു ഹോസ്പ്പിറ്റലില്‍ അവധികാലം കഴിഞ്ഞെത്തിയ ഒരു മലയാളി നേഴ്സിംഗ് ഉദ്യോഗാര്ത്തിനിയെ വസ്ത്രാക്ഷേപം ചെയ്തതായി
വന്ന വാര്‍ത്തയെതുടര്‍ന്നു ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ഇപ്പോഴും സസ്പെന്‍ഷനില്‍ കഴിയുകയാണ് കാരണം ആ യുവതിയുടെ വസ്ത്രത്തില്‍ ഭക്ഷണത്തിന്റെ കറ
കണ്ടു എന്നക്ഷേപിച്ചുകൊണ്ട് ആ കുട്ടിയുടെ വസ്ത്രം വലിച്ചുകീറുകയായിരുന്നു ആ പ്രിന്‍സിപ്പാള്‍. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു ഈ സംഭവം
അരങ്ങേറിയത്. എന്തായാലും ഹോസ്പിറ്റല്‍ അധികൃതര്‍ ഗൌരവമായി തന്നെ ഈ സംഭവത്തെ നോക്കികാണുന്നു.
അതുപോലെ ബോംബെയില്‍ ഗ്രാന്‍ഡ് റോഡിലുള്ള ഭാട്യ ഹോസ്പിറ്റലിലും വേതനം പുതുക്കണം എന്ന അവിശ്യവുമായി സമരാവസ്ഥയിലുടെ കടന്നു പോകുന്നു.
ഇപ്പോള്‍ അവിടത്തെ മറ്റു പല ഹോസ്പിറ്റലിലേക്ക് ഈ സമരം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കല്‍ക്കത്തയിലെ റുബി മൌണ്ടില്‍ ഉള്ള ഡീഫെന്‍ ആശുപത്രിയിലാകട്ടെ
സമരം ചെയ്‌തതിന്റ്റെ പേരില്‍ ഏതാണ്ട് എണ്‍പതോളം നെഴ്സുമാരെയാണ് പിരിച്ചുവിട്ടത്.
ഇതെല്ലാം വടക്കന്‍ സംസ്ഥാനങ്ങളില്‍ ആണ് എന്നുകരുതാം . എന്നാല്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും നേഴ്സുമാര്‍ വിവേചനം നേരിടുന്നു
എന്നത് വേതനാജനകം തന്നെ. കൊച്ചിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അമൃത ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ അവരെ നേരിട്ടത് വെറും
തെരുവ് ഗുണ്ടകളാണ്. നഴ്സുമാരുടെ യുണിയാനായ യുണൈറ്റെഡ് നഴ്സസ് അസോസിയേഷന്‍ നേതാക്കളെ ചര്ച്ചക്ക് വിളിച്ചിട്ട് തെരുവ് ഗുണ്ടകളെ കൊണ്ട്
തല്ലിചതച്ചു എന്നാണ് ആരോപണം . ഇത് ഇപ്പോള്‍ ഈ ഹോസ്പിറ്റലിന്റെ പേരിനെ തന്നെ കളങ്കപെടുത്തിയിരിക്കുന്നു. അതുപോലെ തന്നെ കൊല്ലം
എസ്. എന്‍. ട്രസ്റ്റിന്റെ കീഴിലുള്ള ശങ്കേഴ്സ് ആശുപത്രിയിലും സമാനമായ അന്തരീക്ഷം ഉണ്ടായതായി നേഴ്സുമാരുടെ സംഘ്ടന ആരോപിക്കുന്നു . ഈ
സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കാനും കൂടുതല്‍ സംഘടിക്കാനും നഴ്സുമാര്‍ ആലോചിക്കുന്നത്.
ഇന്ത്യാ ഗെവര്‍മെന്റും, സംസ്ഥാന ഗെവര്‍മെന്റുകളും ഈ പോരാട്ടത്തെ വളരെ ഗൌരവമായി കാണുകയും നേഴ്സുമാരുടെ അവകാശങ്ങള്‍
സംരക്ഷിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇല്ലങ്കില്‍ വരുംകാലങ്ങളില്‍ ഈ സേവനരങ്ങത്ത് പ്രവേശിക്കാന്‍
പുത്തന്‍ തലമുറ താല്പര്യം കാണിക്കാതെയാകും. ആശുപത്രി അധികൃതരുടെ അവഗണനയോടും തെരുവുഗുണ്ടകളുടെ ആക്രമണവും നേരിടേണ്ട ഒരു
തൊഴിലായി ' നേഴ്സിംഗ് ' തരം താഴ്ത്തപെടുകയാണെങ്കില്‍ ഇതിനെ നേരിടാന്‍ നേഴ്സിംഗ് പഠനത്തിനുമുമ്പ് ഒന്നോ , രണ്ടോ വര്‍ഷത്തെ "ആയോധനകല"
പരിശീലനം കൂടെ നടത്താന്‍ നേഴ്സിംഗ് വിദ്യാര്‍ത്തികള്‍ നിര്ബെന്ധിതരായെക്കും.
പുതിയ പുതിയ ഹോസ്പിറ്റലുകള്‍, നേഴ്സിംഗ്ഹോമുകള്‍ മുതലായവ വര്‍ധിച്ചുവരുന്ന ഈ സാഹചരിയത്തില്‍, ഈ തൊഴില്‍ സാധ്യതയും വര്‍ധിച്ചുവരുന്നു
അപ്പോള്‍ ഈ തൊഴിലിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം . ജോലിസമയം ക്ളിപ്തപെടുത്തല്‍, വേതനവര്‍ധ്നവ് അടിസ്ഥാനസൗകര്യങ്ങള്‍
മെച്ചപെടുത്തല്‍ എന്നിവ നിലവില്‍ വരുത്താന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റുകളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിശ്യപ്പെടണം. അതുപോലെ നിര്‍ബന്ധിത
ബോണ്ടു വ്യവസ്ഥകള്‍, ഒര്‍ജിനല്‍ സര്ട്ടിഫിക്കെറ്റുകള് വാങ്ങി സൂക്ഷിക്കല്‍ എന്ന നടപടികള്‍ നിറുത്തല്‍ ചെയ്യാനും ആശുപത്രികള്‍ തയ്യാറാകണം.
അതുപോലെതന്നെ അമേരിക്കയിലുള്ളതുപോലെ ബി. എസ്. എന്‍., ആര്‍. എന്‍., എല്‍. പി. എന്‍., സി. എന്‍ . എ. എന്നിങ്ങനെ വിവിധ നേഴ്സിംഗ് കോഴ്സുകള്‍
ആരംഭിക്കുകയും ഓരോ കോഴസുകാരുടെയും സേവനങ്ങള്‍ക്കും തൊഴില്‍ നിര്‍വചനത്തിനും വിവിധ മാനദണ്ഡങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യണം.
അതുപോലെ എല്ലാ കോഴ്സുകള്‍ക്കും ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ലൈസന്‍സിംഗ് ടെസ്റ്റ് എഴുതുവാനും പാസ്സാകുന്നവര്‍ക്ക് ലൈസന്‍സ്
ലഭ്യമാക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തണം. അതുവഴി തൊഴില്‍ രംഗത്തു ഗുരുതരമായ ക്രെമകേടുകള്‍ കാണിക്കുന്നവരുടെ ലൈസന്‍സ് റദ്ധാക്കാനും
നിയമവ്യവസ്ഥ ഉണ്ടാക്കണം. എങ്കില്‍ മാത്രമേ വരും കാലങ്ങളില്‍ പുതിയ തലമുറയെ കൂടുതല്‍ ഈ തൊഴില്‍ മേഖലയിലേക് ആകര്‍ഷിക്കാന്‍ സാധിക്കും.