ന്യൂജേഴ്‌സിയിലെ എഡിസണ്‍ ടൗണ്‍ഷിപ്പിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് ജൂലൈ 9, 10, 11 തീയതികളില്‍ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15 ാമത് വാര്‍ഷികവും കോണ്‍ഫറന്‍സിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ഡോ.ജോര്‍ജ്ജ് ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 9 ാം തീയതി വൈകുന്നേരം 4 മുതല്‍ 5.30 വരെ രെജിസ്‌ട്രേഷëള്ള അവസരം ഉണ്ടായിരിക്കും. 6 മണിമുതല്‍ ആരംഭിക്കുന്ന പബ്ലിക് മീറ്റിംഗ് ന്യൂജേഴ്‌സിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീമതി കിംബര്‍ലി ആന്‍ ഗുവാഡാഗ്നോ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ഈ സമ്മേളനത്തില്‍ എം.പി.മാരായ ശ്രീ.പി.ജെ.കുര്യന്‍, ശ്രീ ജോസ് കെ.മാണി, ശ്രീ ആന്റോ ആന്റണി, തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാര്‍ സംബന്ധിക്കുന്നതായിരിക്കും. തുടര്‍ന്ന് പ്രവാസികാര്യ വകുപ്പ് മന്ത്രി ശ്രീ വയലാര്‍ രവി ഇന്ത്യയില്‍ നിന്നുള്ള എല്ലാ പ്രവാസികളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതായിരിക്കും. ഈ പ്രവാസി സെമിനാറില്‍, പാസ്‌പോര്‍ട്ട്, ഓ.സി.ഐ കാര്‍ഡ് മുതലായ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നതായിരിക്കും. പ്രസ്തുത സെമിനാര്‍ ഡോ.എം.വി.പിള്ള, മോഡറേറ്റ് ചെയ്യുന്നതായിരിക്കും.
അമേരിക്കന്‍ - ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും ന്യൂജേഴ്‌സി എക്കണോമിക് ഡെവലപ്മന്റ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന ബിസിനസ് സെമിനാറില്‍ ഡോ.ശ്രീധര്‍ കാവില്‍, സുരേഷ് കുമാര്‍ (നെക്‌സ്റ്റേജ്) മുതലായവര്‍ മുഖ്യ സാരഥികളായിരിക്കും. ഡോ.കൃഷ്ണ കിഷോര്‍ (ഏഷ്യാനെറ്റ്) ഈ സെമിനാറിന്റെ മോഡറേറ്ററായിരിക്കും. ഈ ബിസിനസ് സെമിനാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
ജൂലൈ 10 ാം തീയതി യുവജനങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ഗ്രൂപ്പ് ഡാന്‍സ്, പ്രസംഗം, ചീട്ടുകളി തുടങ്ങിയ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് കാഷ് അവാര്‍ഡുകള്‍ നല്കുന്നതായിരിക്കും. അന്നേ ദിവസം തന്നെ നടക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ''ബ്ലോസം'' എന്നറിയപ്പെടുന്ന നേതൃത്വപരിശീലന ക്യാമ്പ് ഇന്ത്യയില്‍ നിന്നും എത്തുന്ന പരിശീലകര്‍ നടത്തുന്നതായിരിക്കും. പ്രസ്തുത ക്യാമ്പ് 11 ാം തീയതി രാവിലെ 9 മുതല്‍ തുടരുന്നതായിരിക്കും.
സമാപനദിവസമായ 11 ാം തീയതി ഉച്ചതിരിഞ്ഞ് 2 മുതല്‍ 5 വരെ സൈറ്റ് സീയിംഗിëള്ള അവസരവും ഉണ്ടായിരിക്കും. തുടര്‍ന്ന് വൈകുന്നേരം 5.30 ന് പ്രമുഖ സംഗീത സംവിധായകന്‍ ശ്രീ ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ''കാതോട് കാതോരം'' എന്ന പ്രോഗ്രാമില്‍ കേരളത്തില്‍ നിന്നെത്തുന്ന പ്രമുഖ കോമഡി താരങ്ങള്‍ അണിനിരക്കുന്നതായിരിക്കും. ന്യൂജേഴ്‌സിയിലെ നോര്‍ത്ത് ബ്രണ്‍സ്‌വിക്ക് ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന ഈ പ്രോഗ്രാമിന്റെ വിശദവിവരങ്ങള്‍ക്കായി താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
സോഫി വിത്സണ്‍ - 732 855 5698
മാലിനി നായര്‍ - 732 501 8647
ഫിലിപ്പ് മാരേട്ട് - 973 715 4205
രാജു പള്ളത്ത് - 732 429 9529
വര്‍ഗീസ് തെക്കേക്കര - 516 354 1680
അലക്‌സ് വിളനിലം - 908 461 2606
ഡോ.ജോര്‍ജ്ജ് ജേക്കബ് - 201 681 5800