Thursday, May 6, 2010

ഒരു യോഗാചാര്യന്റെ ജീവിതത്തിലൂടെ ഒരു യാത്ര



1988 ല്‍ ഹിമാലയത്തില്‍ വച്ച് ഗുരു അവദൂദാനന്ദ പരമഹംസയില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച ഗുരു ദിലീപ് ജി പുതിയൊരു ജീവിതാന്തസിലേക്ക് പ്രവേശിച്ചു. സന്യാസിയായി മാറിയതോടൊപ്പം ആക്ടീവായ ജീവിതവും ഗുരുജി കൈവിട്ടില്ല. ഇതിനുശേഷം ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും സമ്പാദിച്ചു. അക്യൂപംക്ചര്‍, നാച്ചുറോപ്പതി, മാഗ്നറ്റോ തെറാപ്പി, യോഗാ തെറാപ്പി എന്നിവയില്‍ ഡിപ്ലോമകള്‍ നേടിയിട്ടുണ്ട്. അതോടൊപ്പം വാസ്തുവിദ്യ, ആസ്‌ട്രോളജി, കൈനോട്ടം, ക്രിസ്റ്റല്‍ ഹീലിംഗ് എന്നിവയിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

പറക്കും സ്വാമി എന്നറിയപ്പെടുന്ന സ്വാമി വിഷ്ണുദേവാനന്ദ സരസ്വതി, സ്വാമി ചിന്മയാനന്ദ, സ്വാമി മൂഢാനന്ദ, ഇന്റര്‍ ഫെയ്ത്ത് ആചാര്യന്‍ പോള്‍ മുനിഭാരത്, ഡോക്ടര്‍ ദത്ത് പഥെ, സ്വാമി ചൈതന്യാനന്ദ, സ്വാമി ചിതാനന്ദ, സ്വാമി ഭുവാജി മഹാരാജ് തുടങ്ങി ഒട്ടനേകം മഹാചാര്യന്മാരുടെ കൂടെ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രകൃതിചികിത്സയുടെ പ്രചാരകനായ സി.ആര്‍.ആര്‍ വര്‍മ്മയുടെ ശിഷ്യനും സഹചാരിയും ആയിരുന്നു ഗുരു ദിലീപ്ജി.

ഇന്റര്‍നാഷണല്‍ സഹ്യാദ്രി ഹോസ്പിറ്റല്‍ (തൃപ്പൂണിത്തുറ), വൈ.എം.സി.എ, ന്യൂയോര്‍ക്കില്‍ മാന്‍ഹാട്ടനിലെ എല്‍.എ ക്ലബ്, ന്യൂയോര്‍ക്ക് സ്‌പോര്‍ട്ട്‌സ് ക്ലബ്, റീബോക്ക് ക്ലബ്, പേരകത്ത് മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ അനവധി ക്ലബുകളിലും ശിവാനന്ദ ആശ്രമം, വിവേകാനാന്ദാശ്രമം, രാമകൃഷ്ണന്‍ ആശ്രമം, ചട്ടമ്പിസ്വാമി ആശ്രമം തുടങ്ങി അനേകം ആശ്രമങ്ങളിലും യോഗാ പഠിപ്പിച്ചിട്ടുള്ള ഗുരു ദിലീപ്ജി ഇതിനകം രണ്ടുലക്ഷത്തില്‍ പരം ആള്‍ക്കാരെ പഠിപ്പിച്ചിട്ടുണ്ട്.

സന്യാസ ദീക്ഷ സ്വീകരിച്ച ഗുരുജി മാസ്റ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തലമുറ നിലനിര്‍ത്താന്‍ വേണ്ടി ഫ്രഞ്ച് കത്തോലിക്കാ വംശജയായ ആന്‍ മേരി മോറിസിന്റെയും റഷ്യന്‍ ജൂതനായ ഡോക്ടര്‍ ഡൊണാള്‍ഡ് മോറിസിന്റെയും മകളായ ഡോക്ടര്‍ സ്റ്റെഫാനി മോറിസിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് നിവേദിത ഇമ്മാനുവല്‍ തങ്കപ്പന്‍ (5 വയസ്സ്), വന്ദന ഗ്രേസ് തങ്കപ്പന്‍ (2 വയസ്സ്) എന്നീ രണ്ട് പെണ്‍മക്കള്‍ ഉണ്ട്.

ഇപ്പോള്‍ ഹിമാലയത്തിലേക്കും കേരളത്തിലേക്കും സ്പിരിച്വല്‍ ടൂറുകള്‍, യോഗാ ക്ലാസുകള്‍, യോഗാ വര്‍ക്‌ഷോപ്പുകള്‍ എന്നിവ നടത്തുന്നുണ്ട്. 2003 മുതല്‍ 2008 വരെ മാന്‍ഹാട്ടനില്‍ 28 ാം സ്ട്രീറ്റില്‍ ഉണ്ടായിരുന്ന യോഗാ സെന്ററിന്റെ ഡയറക്ടര്‍ ആയിരുന്നു. 2000 മുതല്‍ 2007 വരെ കൊളംബസ് സര്‍ക്കിളില്‍ ഉണ്ടായിരുന്ന എക്‌സ്ട്രാ വെര്‍ട്ടിക്കല്‍ ക്ലൈംബിംഗ് സെന്ററിന്റെ മാനേജരായിരുന്നു.

നാട്ടില്‍ എറണാകുളത്ത് യോഗാഭവന്‍ എന്ന പേരില്‍ ഒരു യോഗാ സെന്ററും കോതമംഗലത്ത് പെരിയാറിന്റെ തീരത്ത് യോഗാ ട്രെയിനിംഗ് ആശ്രമവും ഉണ്ട്. 1989 മുതല്‍ തൃപ്പൂണിത്തുറയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഗുരുകുലം എന്ന സ്ഥാപനം 2009 ല്‍ ഇന്റര്‍നാഷണല്‍ ഗുരുകുല കമ്മ്യൂണിറ്റി എന്ന നോണ്‍ - പ്രോഫിറ്റ് സംഘടനയായി മാറി. ടാക്‌സ് എക്‌സംപ്ഷന്‍ സ്റ്റാറ്റസുള്ള ചാരിറ്റബിള്‍ ഇന്‍സ്റ്റിട്ട്യുഷന്‍ കൂടിയാണിത്. ഇന്ത്യയിലും അമേരിക്കയിലും കാനഡയിലും രജിസ്‌ട്രേഷന്‍ ഉള്ള ഈ സ്ഥാപനത്തിന്റെ സ്ഥാപകനും നിലവിലുള്ള പ്രസിഡന്റും ഗുരു ദിലീപ്ജിയാണ്.
ആയോധന കലകളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് ഇദ്ദേഹം. കളരിപ്പയറ്റില്‍ നെട്ടൂരിലെ ശ്രീപതി ഗുരുക്കളില്‍ നിന്നും കുങ്ങ്ഫുവില്‍ ഗ്രാന്റ് മാസ്റ്റര്‍ അലന്‍ ലീയില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്. ചൈനീസ് വംശജനായ അലന്‍ ലീ പ്രശസ്തമായ ഷാവോലിന്‍ ടെമ്പിളില്‍ നിന്നും ആയോധനകല അഭ്യസിച്ചയാളാണ്. കൂടാതെ കരാട്ടെ, തായ്ചി, റെയ്ക്കി, പ്രാണിക് ഹീലിംഗ്, മസ്സാജ്, കൗണ്‍സലിംഗ്, അക്യൂപംക്ചര്‍, നാച്ചുറോപ്പതി, മാഗ്നറ്റോ തെറാപ്പി, യോഗാ തെറാപ്പി എന്നിവയിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് ഗുരു ദിലീപ്ജി.
(വാര്‍ത്ത : ‍ജോസ് പിന്റോ സ്റ്റീഫന്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക്
Website : http://www.nayf.org/
www.worldyogacommunity.com
facebook : gurudileepji
email : gurudileepji@yahoo.com